02
Jun 2024
Thu
02 Jun 2024 Thu
Abudhabi kozhikkode flight power bank blast

ദുബൈ: അബൂദബി-കോഴിക്കോട് വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചു. ( Fire in Abudhabi kozhikkode Air Arabia flight ) പൊട്ടിത്തെറിച്ച പവര്‍ ബാങ്കില്‍ നിന്ന് ചെറിയ തോതില്‍ തീപ്പിടിത്തമുണ്ടായെങ്കിലും ആളപായമില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ന് പുലര്‍ച്ചെ എയര്‍ അറേബ്യയുടെ വിമാനം അബൂദബിയില്‍ നിന്നു കോഴിക്കോട്ടേക്ക് പുറപ്പെടുമ്പോഴാണ് സംഭവം. പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിക്കുകയും എക്സിറ്റ് ഡോറുകള്‍ തുറന്ന് യാത്രക്കാര്‍ പുറത്തിറങ്ങാന്‍ ശ്രമിക്കുകയുമായിരുന്നു. ഏതാനും യാത്രക്കാര്‍ ഷൂ കൊണ്ട് ചവിട്ടി തീ കെടുത്തുകയായിരുന്നു.

സംഭവത്തില്‍ 4 പേരെ അധികൃതര്‍ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. പവര്‍ ബാങ്ക് കൈയില്‍ ഉണ്ടായിരുന്ന മലയാളി യുവാവിനെയും സഹോദരിയെയുമാണ് തടഞ്ഞത്. കൂടാതെ പിറകിലെ എക്സിറ്റ് ഡോറുകള്‍ തുറന്ന രണ്ടുപേരെയും തടഞ്ഞു.

വിമാനം റണ്‍വേയിലേക്ക് എടുക്കുന്നതിന് തൊട്ടു മുമ്പായിരുന്നു സംഭവമെന്ന് കോഴിക്കോട് സ്വദേശിയായ യാത്രക്കാരിലൊരാള്‍ പറഞ്ഞു. തീയും പുകയും ഉയര്‍ന്നതിനെ തുടര്‍ന്ന് മുന്നിലെ എക്‌സിറ്റ് ഡോറില്‍ കൂടി പുറത്തിറങ്ങാന്‍ വിമാന ജീവനക്കാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, പരിഭ്രാന്തരായ ചിലര്‍ പിറകിലെ എക്‌സിറ്റ് തുറന്ന് ഇറങ്ങാന്‍ ശ്രമിച്ചതായും ഇവരെ അധികൃതര്‍ അന്വേഷണത്തിന്റെ ഭാഗമായി തടഞ്ഞുവച്ചതായും യാത്രക്കാര്‍ പറഞ്ഞു. മുഴുവന്‍ യാത്രക്കാരുടെയും മൊബൈല്‍ ഫോണ്‍ വാങ്ങിയ അധികൃതര്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചത് ഡിലീറ്റ് ചെയ്യിപ്പിച്ചു. വിമാനം പിന്നീട് ബാക്കി യാത്രക്കാരെയും കൊണ്ട് കോഴിക്കോടെത്തി.