കോഴിക്കോട്: ട്രോളിംഗ് നിരോധനത്തിൻ്റെ മറവിൽ കേരളത്തിൽ മത്സ്യവില കുത്തനെ കൂട്ടുന്നു. മത്തിക്ക് പോലും കേരളത്തിൽ വൻ ഡിമാൻ്റ് ആണ്. വലിയ മാത്തിക്ക് ഒരു കിലോയ്ക്ക് മുന്നൂറ് രൂപയിൽ കൂടുതൽ കൊടുക്കണം. ട്രോളിങ് നിരോധനത്തിന് പുറമേ മത്സ്യലഭ്യതയിലെ കുറവുമാണ് വിലക്കയറ്റത്തിന് കാരണം എന്നാണ് മീൻ വ്യാപാരികൾ.പറയുന്നത്.
|
വരും ദിവസങ്ങളില്‍ ഇനിയും വില ഉയരുമെനന്നാണ് ഈ മേഖലയിൽ ഉളളവർ പറയുന്നത്. 52 ദിവസം നീണ്ടു നില്‍ക്കുന്ന ട്രോളിംഗ് നിരോധനം ജൂലൈ 31 ന് ആണ് അവസാനിക്കുക. ട്രോളിംഗ് നിരോധന കാലയളവില്‍ ഇളവ് വേണമെന്നാണ് മത്സ്യബന്ധന മേഖലയുടെ ആവശ്യം.
രണ്ട് മാസത്തോളം നീളുന്ന ട്രോളിംഗ്‌നിരോധന കാലത്ത് പരമ്പരാഗത വള്ളങ്ങള്‍ക്ക് മാത്രമാണ് മത്സ്യബന്ധനത്തിന് അനുമതി. ട്രോളിംഗ് നിരോധ സമയത്ത് സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ റേഷന്‍ കാലതാമസമില്ലാതെ ലഭ്യമാക്കണമെന്നും മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





