26
Jul 2024
Wed
26 Jul 2024 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: മീന്‍ പിടിക്കുന്നതിനിടയില്‍ ജെല്ലിഫിഷ് (കടല്‍ച്ചൊറി) കണ്ണില്‍ തെറിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അര്‍ത്തയില്‍ പുരയിടത്തില്‍ പ്രവീസ് ആണ് മരിച്ചത്. 56 വയസ്സായിരുന്നു. ഉള്‍ക്കടലില്‍ മീന്‍ പിടിക്കുന്നതിനിടെയാണ് അപകടം.

ജൂണ്‍ 29 നാണ് പ്രവീസ് മക്കള്‍ക്കൊപ്പം രണ്ട് നോട്ടിക്കല്‍ മൈല്‍ ദൂരെ ഉള്‍ക്കടലില്‍ മീന്‍ പിടിക്കാനെത്തിയത്. അതിനിടെ വലയില്‍ കുടുങ്ങിയ ജെല്ലിഫിഷിനെ എടുത്തുമാറ്റുന്നതിനിടയിലാണ് കണ്ണില്‍ തെറിച്ചത്. അലര്‍ജി ബാധിച്ച് കണ്ണില്‍ നീരു വന്നതോടെ പുല്ലുവിള ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി. അസുഖം കൂടിയതോടെ ബന്ധുക്കള്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെനിന്ന് ആരോഗ്യം മെച്ചപ്പെടാതിരുന്നതോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു മരണം.

ഭാര്യ: ജയശാന്തി. മക്കള്‍: ദിലീപ്, രാജി, രാഖി. മരുമക്കള്‍: ഗ്രീഷ്മ, ഷിബു, ജോണി.