മേളയുടെ ഭാഗമായി സ്ഥാപിച്ച ആകാശത്തൊട്ടിലില്‍ നിന്ന് താഴേക്ക് വീണ് അഞ്ചുപേര്‍ക്ക് പരിക്ക്. താഴേക്ക് വീഴവെ വൈദ്യുതികമ്പിയില്‍ തട്ടിയ യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. ബിഹാറിലെ സോണ്‍പൂര്‍ മേളയിലാണ് സംഭവം.
|
70 അടി ഉയരമുള്ള ആകാശത്തൊട്ടില്‍ കറങ്ങുന്നതിനിടെ തകരാറിലാവുകയും അഞ്ചുപേര്‍ താഴേക്കുവീഴുകയുമായിരുന്നു. ആകാശത്തൊട്ടിലിന് ചുവട്ടിലൂടെ കടന്നുപോയിരുന്ന ഉയര്‍ന്ന വോള്‍ട്ടേജിലുള്ള വൈദ്യുതി ലൈനിലേക്കാണ് ഒരാള്‍ വീണത്. ഇദ്ദേഹത്തിനാണ് ഗുരുതരമായി പൊള്ളലേറ്റത്.
ആകാശത്തൊട്ടിലിന്റെ ഉടമയ്ക്കും ഓപറേറ്റര്‍ക്കുമെതിരേ പൊലീസ് കേസെടുത്തു. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണെന്ന് സോണ്‍പുര്‍ എസ്എച്ച്ഒ സഞ്ജയ് കുമാര്‍ സിങ് പറഞ്ഞു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



