19
Aug 2025
Fri
19 Aug 2025 Fri
Five-year-old boy dies of shock at home in Mattannur

കണ്ണൂര്‍: മട്ടന്നൂരില്‍ വീട്ടുവരാന്തയിലെ ഗ്രില്‍സില്‍ പിടിച്ച അഞ്ചുവയസ്സുകാരന് ഷോക്കേറ്റു ദാരുണാന്ത്യം. മട്ടന്നൂര്‍ കോളാരി കുംഭംമൂലയില്‍ അല്‍ മുബാറക് ഹൗസില്‍ സി. മുഹിയുദ്ദീനാണ് മരിച്ചത്. വീട്ടുവരാന്തയിലെ ഗ്രില്‍സില്‍ പിടിപ്പിച്ചിരുന്ന മിനിയേച്ചര്‍ ലൈറ്റില്‍നിന്നാണ് ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നലെ രാത്രി എട്ടോടെയാണ് അപകടം. വീട്ടുവരാന്തയിലെ ഗ്രില്ലിന് മുകളില്‍ പിടിച്ചുകയറുന്നതിടെ ഗേറ്റില്‍ സ്ഥാപിച്ച മിനിയേച്ചര്‍ ലൈറ്റിന്റെ വയറില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കൂത്തുപറമ്പിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ഉളിയില്‍ മജ്‌ലിസ് പ്രീ സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. പിതാവ്: ഉസ്മാന്‍ മഅ്ദനി. മാതാവ്: ആയിഷ. സഹോദരങ്ങള്‍: മുസ്ഹിന, മുബഷീറ, മുബാറക്ക്, മുനവിറ, മുസ്‌ലിഹ്. തലശ്ശേരി ഗവ. ആശുപത്രിയിലുള്ള മയ്യിത്ത് നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് മറവുചെയ്യും.

Five-year-old boy electrocuted to death at home in Mattannur

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക