30
Nov 2022
Sat
30 Nov 2022 Sat

മൂകയും ബധിരയുമായ അഞ്ചുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്തു. സംഭവത്തില്‍ അയല്‍വാസിയായ 50കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഭോപാലിലാണ് സംഭവം. ബലാല്‍സംഗത്തിനിടെ കുട്ടി ഒച്ചവച്ചതോടെ അമ്മയെത്തിയാണ് മകളെ രക്ഷിച്ചത്. കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ മുറിവുകളുണ്ടായതായി മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമായത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികില്‍സ നല്‍കുകയും ചെയ്തു. അറസ്റ്റിലായ പ്രതിക്കെതിരേ പോക്‌സോ പ്രകാരം കുറ്റങ്ങള്‍ ചുമത്തിയതായി പൊലീസ് പറഞ്ഞു. പ്രതിയുടെ വീട് ഭോപാല്‍ മുനിസിപല്‍ കോര്‍പറേഷന്‍ പൊളിച്ചുനീക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക