27
Sep 2023
Tue
27 Sep 2023 Tue

മാനന്തവാടി: വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വനംവകുപ്പ് ഗൈഡായ നെല്ലിയാനിക്കോട്ട് വീട്ടില്‍ തങ്കച്ചന്‍ (50) ആണ് കാട്ടനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ഇന്ന് രാവിലെ 10.30ഓടെ വെള്ളമുണ്ട ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ ചിറപ്പുല്ല് തവളപ്പാറ ഭാഗത്തായിരുന്നു കാട്ടാനയുടെ ആക്രമണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വനംവകുപ്പിന്റെ താല്‍കാലിക വാച്ചറായ തങ്കച്ചന്‍ വിനോദ സഞ്ചാരികളുമായി പോകുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ട് തിരികെ എത്തി വനപാലകരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തങ്കച്ചനെ കണ്ടെത്തിയത്.

മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: സുജ. മക്കള്‍: അയോണ, അനോള്‍ഡ്.

വനംവകുപ്പിന്റെ സംഘം മംഗലശ്ശേരി മലയിലേക്ക് തിരിച്ചു.