ഇരുതലമൂരിയെ കടത്തിയതിന് പിടിക്കപ്പെട്ട പ്രതികളെ കേസില്‍ നിന്നൊഴിവാക്കാന്‍ 1.45 ലക്ഷം കൈക്കൂലി വാങ്ങിയ വനംവകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. തിരുവനന്തപുരം പരുത്തിപ്പള്ളിയിലെ ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ സുധീഷ് കുമാറിനാണ് സസ്‌പെന്‍ഷന്‍. വനംവകുപ്പ് ഡ്രൈവര്‍ ദീപുവിനെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.(forest range officer suspended for taking 145000 rupees bribe)
|
ഗൂഗിള്‍ പേ വഴിയാണ് ഉദ്യോഗസ്ഥന്‍ പ്രതികളില്‍ നിന്ന് കൈക്കൂലി വാങ്ങിയത്. അഴിമതി ആരോപത്തെ തുടര്‍ന്ന് സുധീഷിനെ സ്ഥലം മാറ്റിയെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ ഇയാളെ പരുത്തിപ്പള്ളിയില്‍ വീണ്ടും നിയമിക്കുകയായിരുന്നു. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു.ഇതിനുപിന്നാലെയാണ് സസ്‌പെന്‍ഷന്‍ നടപടി ഉണ്ടായത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





