ബലാല്‍സംഗക്കേസില്‍ ജാമ്യത്തിലിറങ്ങിയ സര്‍ക്കാര്‍ മുന്‍ അഭിഭാഷകന്‍(എപിപി) പി ജി മനുവിനെ കൊല്ലത്തെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കേസിന്റെ ആവശ്യങ്ങള്‍ക്കായി താമസിച്ചിരുന്ന വാടകവീട്ടിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
|
നിയമ സഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി മനുവിന് ജാമ്യം അനുവദിച്ചിരുന്നത്. കേസില്‍ വിചാരണ തീരുന്നത് വരെ ചോറ്റാനിക്കര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുത്, പാസ്‌പോര്‍ട്ട് ഹാജരാക്കണം, എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പില്‍ ഹാജരാകണം, രണ്ട് ലക്ഷം രൂപയുടെ ബോണ്ട്, രണ്ട് ആള്‍ ജാമ്യവും എന്നിവയായിരുന്നു ഉപാധികള്‍.
ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവതിക്കു നേരെ ഇയാളുടെ ലൈംഗികാതിക്രമം ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പി ജി മനു യുവതിയുടെ വീട്ടിലെത്തി മാപ്പു പറയുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.
കഴിഞ്ഞ ജനുവരി 31 നാണ് പുത്തന്‍കുരിശ് ഡിവൈഎസ്പിക്ക് മുന്നില്‍ പിജി മനു കീഴടങ്ങിയത്. 2018 ല്‍ ഉണ്ടായ ലൈംഗിക അതിക്രമ കേസില്‍ 5 വര്‍ഷമായിട്ടും നടപടിയാകാതെ വന്നപ്പോള്‍ പോലീസ് നിര്‍ദ്ദേശപ്രകാരം നിയമ സഹായം തേടിയെത്തിയ യുവതിയെ ഓഫിസില്‍ വെച്ചും വീട്ടില്‍ വച്ചും ബലാത്സഗം ചെയ്‌തെന്നാണ് പിജി മനുവിനെതിരായ കേസ്. പി ജി മനു യുവതിക്ക് അയച്ച വാട്‌സ്ആപ് ചാറ്റുകള്‍, ഓഡിയോ സംഭാഷണം എന്നിവ തെളിവായി പോലീസിന് കൈമാറിയിരുന്നു.
ALSO READ: നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ പി ജി മനുവിന് ജാമ്യം
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





