22
Jan 2025
Mon
22 Jan 2025 Mon
abdul sathar kunju

തിരുവനന്തപുരം: മുന്‍ സംസ്ഥാന ഡിജിപി അബ്ദുല്‍ സത്താര്‍ കുഞ്ഞ് അന്തരിച്ചു. 85 വയസായിരുന്നു. (Former DGP Abdul Sattar Kunju passes away) തിരുവനന്തപുരം ഹീരയിലാണ് അന്ത്യം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

1963ലാണ് അബ്ദുല്‍ സത്താര്‍ കുഞ്ഞ് ഇന്ത്യന്‍ പൊലീസ് സര്‍വീസില്‍ ചേരുന്നത്. 1966ല്‍ ആലുവയില്‍ അസിസ്റ്റന്റ് എസ്പിയായാണ് കേരളത്തില്‍ കരിയറിനു തുടക്കം. തൊട്ടുപിന്നാലെ കൊച്ചി പൊലീസ് അസിസ്റ്റന്റ് കമ്മിഷണറുമായി.

പിന്നീട് കോട്ടയം, തിരുവനന്തപുരം, ആലപ്പുഴ എസ്പിയായും സേവനമനുഷ്ഠിച്ചു. എംവിഡി ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍, വിജിലന്‍സ് ഡിഐജി, ഐജി, എഡിജിപി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 1997ല്‍ ഇ.കെ നായനാര്‍ സര്‍ക്കാരില്‍ കേരളത്തിന്റെ 21-ാമത്തെ പൊലീസ് മേധാവിയായാണ് വിരമിച്ചത്.

മക്കള്‍: മുഹമ്മദ് ഹാഷിം, മുഹമ്മദ് ആസിഫ്, സബീന റസാഖ്, ഷൈമ സമീര്‍. മരുമക്കള്‍: അബ്ദുല്‍ റസാഖ്, സമീര്‍ മുനീര്‍, ഫഹ്‌മിദ, നസ്റിന്‍.

ഖബറടക്കം ഇന്ന് രാത്രി ഇഷാ നമസ്‌കാരത്തിനുശേഷം പൂന്തുറ പുത്തന്‍പള്ളി ഖബര്‍സ്ഥാനില്‍.