07
Sep 2024
Sat
07 Sep 2024 Sat
former DySP P Sukumaran joins BJP

മുന്‍ ഡിവൈഎസ്പി പി സുകുമാരന്‍ ബിജെപിയില്‍ ചേര്‍ന്നു. കണ്ണൂരിലെ പാര്‍ട്ടി ആസ്ഥാനത്ത് എത്തിയാണ് പി സുകുമാരന്‍ ബിജെപിയില്‍ അംഗത്വം സ്വീകരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബിജെപിയുടെ മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍, സംസ്ഥാന സെക്രട്ടറി ശ്രീകാന്ത്, ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ലീഗ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂര്‍, എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന ഫസല്‍ എന്നിവര്‍ കൊല്ലപ്പെട്ട കേസുകള്‍ അന്വേഷിച്ച ഉദ്യോഗസ്ഥനായിരുന്നു പി സുകുമാരന്‍. ബിജെപിയുടെ അംഗത്വ കാംപയിന്റെ ഭാഗമായാണ് സുകുമാരന്റെ പാര്ട്ടി പ്രവേശനം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക