23
Aug 2024
Tue
23 Aug 2024 Tue
Former Kuwait based RJ Laavanya passed away

ദുബൈ്: പ്രവാസികളുടെ പ്രിയങ്കരിയായ മലയാളി റേഡിയോ ജോക്കി ആര്‍.ജെ ലാവണ്യ അന്തരിച്ചു. ദുബൈയിലെ റേഡിയോ കേരളം 1476 AM ല്‍ സീനിയര്‍ റേഡിയോ ജോക്കി ആയ രമ്യാ സോമസുന്ദരം, RJ ലാവണ്യ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. 41 വയസായിരുന്നു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

15 വര്‍ഷത്തിലധികമായി ലാവണ്യ മാധ്യമരംഗത്തുണ്ട്. ക്ലബ് എഫ് എം, റെഡ് എഫ്എം, യു എഫ് എം, റേഡിയോ രസം തുടങ്ങിയ റേഡിയോകളിലൂടെ ശ്രോതാക്കളുടെ മനസില്‍ ഇടം പിടിച്ച ലാവണ്യ റേഡിയോ കേരളത്തിലൂടെ പ്രവാസി മലയാളികള്‍ക്ക് കൂടുതല്‍ സുപരിചിതയായ മാധ്യമപ്രവര്‍ത്തകയാണ്.

വെള്ളിത്തിര, പ്രിയനേരം പ്രിയഗീതം, ഡി.ആര്‍.കെ ഓണ്‍ ഡിമാന്റ്, ഖാന പീന എന്നീ പരിപാടികളാണ് ലാവണ്യയെ പ്രവാസി മലയാളികളുടെ പ്രിയപ്പെട്ട ആര്‍.ജെയാക്കി മാറ്റിയത്.

കര്‍ണാടക സംഗീതജ്ഞനും സംഗീത സംവിധായകനുമായ നവനീത് വര്‍മ (അജിത് പ്രസാദ്) യാണ് ഭര്‍ത്തവ്.
അച്ഛന്‍ പരേതനായ സോമസുന്ദരം. അമ്മ: ശശികല.
വസുന്ധര, വിഹായസ് എന്നിവര്‍ മക്കളാണ്.

ലാവണ്യയുടെ അകാലത്തിലുള്ള വേര്‍പാടില്‍ റേഡിയോ കേരളം 1476എ എം ടീം അംഗങ്ങള്‍ അഗാധമായ ദുഖം രേഖപ്പെടുത്തി. നാളെ തിരുവനന്തപുരം തമലം മരിയന്‍ അപാര്‍ട്ട്‌മെന്റിലെ പൊതു ദര്‍ശനത്തിനു ശേഷം ശാന്തികവാടത്തിലാണ് സംസ്‌കാരം.

Former Kuwait based RJ Laavanya passed away