കൊച്ചി: മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം എ കുട്ടപ്പന് അന്തരിച്ചു. 75 വയസ്സായിരുന്നു. 2013ല്‍ പക്ഷാഘാതം വന്ന മുതല്‍ ചികിത്സയിലായിരുന്നു. ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
|
1980 വണ്ടൂരില്‍ നിന്ന് ജയിച്ച് ആദ്യം നിയമസഭയിലെത്തി. 1987 ചേലക്കരയില്‍ നിന്നും 1996, 2001 തെരഞ്ഞെടുപ്പുകളില്‍ ഞാറക്കലില്‍ നിന്നും ജയിച്ചു. 2001ലെ ആന്റണി മന്ത്രിസഭയില്‍ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ആയിരുന്നു. 2013ല്‍ കുര്യനാട് വെച്ച് എം എ ജോണ്‍ അനുസ്മരണ പരിപാടിക്കിടെയാണ് പക്ഷാഘാതമുണ്ടായത്.
മൃതദേഹം ഇന്ന് രാവിലെ പത്തുമണി മുതല്‍ 12 മണി വരെ കൊച്ചി ഡിസിസി ഓഫിസില്‍ പൊതുദര്‍ശനത്തിന് വെക്കും. പിന്നീട് കലൂരിലെ വസതിയില്‍ പൊതുദര്‍ശനം. വൈകിട്ട് നാല് മണിക്ക് പച്ചാളം ശ്മശാനത്തില്‍ സംസ്കരിക്കും.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





