27
Dec 2023
Thu
27 Dec 2023 Thu

മുന്‍ MLA കെ കുഞ്ഞിരാമന്‍ അന്തരിച്ചു; AKG രാഷ്ട്രീയ രംഗത്തേക്ക് കൈപിടിച്ച് വളര്‍ത്തിയ നേതാവ്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാസര്‍കോട്: തൃക്കരിപ്പൂര്‍ മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ കെ കുഞ്ഞിരാമന്‍ (80) അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. രണ്ടു ദിവസംമുന്‍പാണ് അസുഖം കൂടിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സിപിഎം കാസര്‍കോട് മുന്‍ ജില്ലാസെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്ന അദ്ദേഹം, 2006 മുതല്‍ 2016 വരെ തൃക്കരിപ്പൂര്‍ എംഎല്‍എയായിരുന്നു. വിദ്യാര്‍ഥികാലത്ത് തന്നെ പൊതുപ്രവര്‍ത്തനത്തില്‍ താല്‍പര്യം കാട്ടിയ കുഞ്ഞിരാമനെ, എകെജിയാണ് രാഷ്ട്രീയ രംഗത്തേക്ക് കൈപിടിക്കുന്നത്. 1979 മുതല്‍ 84 വരെ ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നു.

എന്‍.ടി.കെ. സരോജിനിയാണ് ഭാര്യ. മക്കള്‍: സിന്ധു, ഷീന, ഷീജ (പയ്യന്നൂര്‍ സഹകരണ ആശുപത്രി), അനില്‍ (ചീമേനി കോളജ് ഓഫ് എന്‍ജിനീയറിങ്), സുനില്‍. മരുമക്കള്‍: ഗണേശന്‍ (റിട്ട. ജില്ലാ ബാങ്ക് കാസര്‍കോട്), യു.സന്തോഷ് (കേരള ബാങ്ക്, നീലേശ്വരം), ജിജിന, ഷിജിന, പരേതനായ സുരേശന്‍.