കാസര്‍കോട്: ഉദുമ മുന്‍ എംഎല്‍എയും കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന കെ പി കുഞ്ഞികണ്ണന്‍ അന്തരിച്ചു.(Former MLA KP Kunhikannan passed away) 75 വയസ്സായിരുന്നു. വാഹനാപകടത്തില്‍ ചികില്‍സയില്‍ കഴിയവേയാണ് അന്ത്യം.
|
ഈ മാസം 7ന ആണ് കുഞ്ഞിക്കണ്ണന്‍ സഞ്ചരിച്ചിരുന്ന വാഹനം കണ്ണൂരില്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിക്കണ്ണന്‍ കണ്ണൂരില്‍ ചികിത്സയിലായിരുന്നു.
ആരോഗ്യസ്ഥിതി വഷളായതിനെത്തുടര്‍ന്ന് രണ്ടു ദിവസം മുമ്പ് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. 1987 ലാണ് നിയമസഭയില്‍ ഉദുമ മണ്ഡലത്തെ പ്രതിനിധീകരിച്ചത് കുഞ്ഞിക്കണ്ണന്‍ മത്സരിച്ചത്.
കെ കരുണാകരന്‍ ഡിഐസി രൂപീകരിച്ചപ്പോള്‍ കുഞ്ഞിക്കണ്ണനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. കാസര്‍കോട് ജില്ലാ രൂപീകരണത്തിന് ശേഷം ആദ്യത്തെ ഡിസിസി പ്രസിഡന്റായിരുന്നു. കേരഫെഡ് ചെയര്‍മാനായും കുഞ്ഞിക്കണ്ണന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





