30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
former Prime Minister Manmohan singh passed away

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അന്തരിച്ചു. 92 വയസ്സായിരുന്നു. ഡല്‍ഹി എയിംസില്‍ ചികില്‍സയിലിരിക്കെയാണ് മരണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2004 മെയ് 22നാണ് അദ്ദേഹം ഇന്ത്യന്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. 2014 മെയ് 26 വരെ രണ്ട് ടേമുകളിലായി അദ്ദേഹം പ്രധാനമന്ത്രിയായി ചുമതല നിര്‍വഹിക്കുകയുണ്ടായി.
ഇപ്പോഴത്തെ പാകിസ്താനിലെ വെസ്റ്റ് പഞ്ചാബിലെ ഗാഹ് ഗ്രാമത്തില്‍ 1932 സപ്തംബര്‍ 26നാണ് ജനനം. ഛണ്ഡീഗഡിലെ പഞ്ചാബ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഇക്കോണമിക്‌സില്‍ ബിരുദാനന്തര ബിരുദം നേടിയ
അദ്ദേഹം ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കുകയുണ്ടായി.

ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് 1971ല്‍ വിദേശ വ്യാപാര മന്ത്രാലയത്തില്‍ സാമ്പത്തിക ഉപദേഷ്ടാവായി സര്‍ക്കാര്‍ സര്‍വീസിനു തുടക്കം കുറിച്ചു. 1971ല്‍ ധനമന്ത്രാലയത്തില്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവി നിയമിതനായി. 1976 വരെ ഈ പദവിയില്‍ അദ്ദേഹം തുടര്‍ന്നു.

1976 മുതല്‍ 1980 വരെയുള്ള കാലയളവില്‍ റിസര്‍വ് ബാങ്ക് ഡയറക്ടറായും ഐഡിബി ഡയറക്ടറായും ധനമന്ത്രാലയത്തിനു കീഴിലുള്ള സാമ്പത്തിക കാര്യ വകുപ്പില്‍ സെക്രട്ടറിയായും ആണവോര്‍ജ കമ്മീഷന്‍, സ്‌പേസ് കമ്മീഷന്‍ അംഗമായുമൊക്കെ പദവികള്‍ വഹിച്ചു.

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement