06
Feb 2024
Wed
06 Feb 2024 Wed

കാട്ടുപോത്തിനെ കൊന്ന് ഇറച്ചിയാക്കി വില്‍ക്കാന്‍ ശ്രമിച്ച നാലംഗ സംഘം നിലമ്പൂരില്‍ പിടിയില്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലപ്പുറം: നിലമ്പൂരില്‍ കാട്ടുപോത്തിനെ കൊന്ന് ഇറച്ചിയാക്കി വില്‍ക്കാന്‍ ശ്രമിച്ച നാലംഗ സംഘം പിടിയില്‍. പോത്തുകല്‍ സ്വദേശികളായ എടകുളങ്ങര മുരളീധരന്‍ (49), സുനീര്‍ പത്തൂരാന്‍ (37), ഷിജു കൊട്ടുപാറ (35), ഇരുപ്പുകണ്ടം ബാലകൃഷ്ണന്‍ (61) എന്നിവരെയാണ് അറസ്റ്റ് ചെയതത്. ഇന്നലെ രാത്രിയിലാണ് പ്രതികള്‍ വനം വകുപ്പിന്റെ പിടിയിലായത്.

ഒരു മാസം മുന്‍പാണ് ഇവര്‍ കാട്ടുപോത്തിനെ വേട്ടയാടിയത്. നിലമ്പൂര്‍ റെയ്ഞ്ചിലെ കാഞ്ഞിരപുഴ സ്റ്റേഷന്‍ പരിധിയിലെ ഇരൂള്‍ കുന്ന് വനമേഖല കേന്ദ്ര കരിച്ച് കാട്ടുപോത്തിനെ വേട്ടയാടി എന്ന രഹസ്യവിവരത്തെ തുടര്‍ന്ന് വനപാലകര്‍ നടത്തിയ പരിശോധനയില്‍ ഈ ഭാഗത്ത് നിന്നും കാട്ടുപോത്തിന്റെ തല ഒരു മാസം മുന്‍പ്കിട്ടിയിരുന്നു. തുടര്‍ന്ന് പ്രതികള്‍ക്കായി വനപാലകര്‍ തിരച്ചില്‍ തുടരുകയായിരുന്നു. അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്, കൂട്ടുപ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ലൈസന്‍സ് ഇല്ലാത്ത നടന്‍ തോക്ക് ഉപയോഗിച്ചാണ് കാട്ടുപോത്തിനെ വേട്ടയാടിയതെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്

ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. നിലമ്പൂര്‍ റെയ്ഞ്ച് ഓഫിസര്‍ അന്‍വര്‍, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസര്‍ ഗിരി ഷന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക