24
Aug 2024
Thu
24 Aug 2024 Thu
four convicted for life term over c a muhammed murder case

കാസർകോട് അട്കത്ബയല്‍ ബിലാല്‍ മസ്ജിദിന് സമീപത്തെ സി എ മുഹമ്മദ് ഹാജിയെ(56) കുത്തിക്കൊന്ന കേസിൽ പ്രതികളായ നാല് ആർഎസ്എസുകാർക്കും ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. കാസർകോട് പോലീസ് സ്റ്റേഷൻ പരിധിയിലെ സന്തോഷ് നായിക് എന്ന ബജെ സന്തോഷ് (36), കെ ശിവപ്രസാദ് എന്ന ശിവൻ (40), കെ അജിത് കുമാർ എന്ന അജ്ജു (35), കെ ജി കിഷോർ കുമാർ എന്ന കിഷോർ (39) എന്നിവരെയാണ് ജില്ലാ അഡീഷണൽ സെഷൻസ് കോടതി (രണ്ട്) ജഡ്ജ് കെ പ്രിയ ശിക്ഷിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അട്കത്ബയല്‍ ബിലാല്‍ മസ്ജിദിന്റെ പ്രസിഡന്റായിരുന്ന മുഹമ്മദ് ഹാജി 2008 ഏപ്രിൽ 18ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് മകൻ ശിഹാബിനൊപ്പം ഗുഡ്ഡെ ടെംപിൾ റോഡിലൂടെ ജുമുഅ നിസ്‌കാരത്തിന് പോകുമ്പോൾ ചാടിവീണ നാല് പ്രതികളിൽ രണ്ടുപേർ മുഹമ്മദിന്റെ കയ്യിൽ കടന്നുപിടിക്കുകയും, രണ്ടുപേർ കത്തി കൊണ്ട് കുത്തുകയുമായിരുന്നു.അന്ന് വെള്ളരിക്കുണ്ട് സി ഐ ആയിരുന്ന ഇപ്പോഴത്തെ കാസർകോട് എ എസ് പി പി ബാലകൃഷ്ണൻ നായരാണ് ഈ കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

സംഭവം നടന്നപ്പോൾ തനിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് മൂന്നാം പ്രതി കെ അജിത് കുമാർ എന്ന അജു (35) തടസ്സവാദം ഉന്നയിച്ചെങ്കിലും കോടതി ഈ വാദം തള്ളിയിരുന്നു. പ്രതിയുടെ സ്കൂൾ സർടിഫിക്കറ്റ് പ്രകാരം സംഭവം നടന്ന 2008 ഏപ്രിൽ 18ന് പ്രതിക്ക് 18 വയസ്സും എട്ട് മാസവും തികഞ്ഞിട്ടുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയുടെ വാദം കോടതി തള്ളിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക