02
Oct 2023
Thu
02 Oct 2023 Thu

കോഴിക്കോട്: കൊയിലാണ്ടിയില്‍ നാല് മല്‍സ്യത്തൊഴിലാളികള്‍ക്ക് മിന്നലേറ്റു. കൊയിലാണ്ടി ഹാര്‍ബറില്‍ നങ്കൂരമിട്ടിരുന്ന ഗുരുകൃപ ബോട്ടിലെ ജീവനക്കാരായ സന്തോഷ്, പ്രസാദ്, നിജു, ശൈലേഷ് എന്നിവര്‍ക്കാണ് മിന്നലേറ്റത്. ബോട്ടിലെ ഉപകരണങ്ങള്‍ മിന്നലില്‍ നശിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മല്‍സ്യബന്ധനം കഴിഞ്ഞു തിരികെയെത്തിയ ശേഷം ബോട്ടില്‍ നിന്നു മല്‍സം നീക്കുന്നതിനിടെയായിരുന്നു മിന്നലുണ്ടായത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോട്ടിലെ ബാറ്ററി, ഡൈനാമോ, എക്കോ സൗണ്ട് കാമറ, വയര്‍ലെസ് മുതലായവയാണ് നശിച്ചത്. അഞ്ചുലക്ഷം രൂപയുടെ നഷ്ടമാണുണ്ടായതെന്ന് ബോട്ടുടമ പറഞ്ഞു.