23
Dec 2024
Sun
23 Dec 2024 Sun

പത്തനംതിട്ട: പത്തനംതിട്ടയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച മിനി ബസ് കാറിലിടിച്ച് കുടുംബത്തിലെ നാലുപേര്‍ മരിച്ചു. കോന്നി മല്ലശ്ശേരി സ്വദേശികളായ ഈപ്പന്‍ മത്തായി, മകന്‍ നിഖിന്‍ (29), ഭാര്യ അനു (26), പിതാവ് ബിജു പി. ജോര്‍ജ്ജ് എന്നിവരാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ ഇന്ന് പുലര്‍ച്ചെ 4:15 നായിരുന്നു അപകടം. കൂടല്‍ മുറിഞ്ഞ കല്ലില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ശബരിമല ഭക്തര്‍ സഞ്ചരിച്ച മിനി ബസ് എതിര്‍ദിശയില്‍ വന്ന കാറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാറിന്റെ മുന്‍വശം ആകെ തകര്‍ന്ന നിലയിലാണ്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് കാര്‍ യാത്രക്കാരെ പുറത്തെടുത്തത്.

നവംബര്‍ 30നായിരുന്നു അനുവും നിഖിലും തമ്മിലുള്ള വിവാഹം. വിവാഹത്തിന് പിന്നാലെ മലേഷ്യയില്‍ മധുവിധു ആഘോഷിക്കാന്‍ പോയ ശേഷം മടങ്ങിയെത്തിയതായിരുന്നു അനുവും നിഖിലും. ഇവരെ കൊച്ചി വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ടുവരികയായിരുന്നു ബിജുവും ഈപ്പന്‍ മത്തായിയും. ഈ സമയത്താണ് അപകടം സംഭവിച്ചത്.

കാനഡയിലാണ് നിഖില്‍ ജോലി ചെയ്യുന്നത്. വിവാഹശേഷം കാനഡയിലേക്ക് മടങ്ങാന്‍ തയാറെടുക്കുകയായിരുന്നു നിഖില്‍.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക