03
Dec 2024
Thu
03 Dec 2024 Thu
four school students dies in Palakkad while going home after exam

പാലക്കാട് കല്ലടിക്കോടില്‍ സിമന്റ് കയറ്റിപ്പോവുകയായിരുന്ന ലോറി ദേഹത്തേക്ക് മറിഞ്ഞു മരിച്ച നാല് വിദ്യാര്‍ഥിനികളും അപകടത്തില്‍പെട്ടത് ക്രിസ്മസ് പരീക്ഷ കഴിഞ്ഞുമടങ്ങവെ. കരിമ്പ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളായ ഇര്‍ഫാന, റിദ, മിത, ആയിഷ എന്നിവരാണെന് മരിച്ചത്. വൈകീട്ട് മൂന്നേമുക്കാലോടെയായിരുന്നു അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മരിച്ച വിദ്യാര്‍ഥിനികള്‍

ലോറി വൈദ്യുതി പോസ്റ്റിലോ മറ്റൊരു ലോറിയിലോ ഇടിച്ചശേഷം നിയന്ത്രണം നഷ്ടമായി കുട്ടികളുടെ മുകളിലേക്ക് മറിയുകയായിരുന്നുവെന്നാണ് വിവരം. ലോറി ഡ്രൈവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. പ്രദേശത്ത് അശാസ്ത്രീയ റോഡ് നിര്‍മാണം മൂലം നിരന്തരം അപകടമുണ്ടാവാറുണെന്നും ഇതിനെതിരേ പരാതികള്‍ നല്‍കിയിട്ടും യാതൊരു നടപടിയുമുണ്ടാവുന്നില്ലെന്നുമാരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക