26
Jan 2024
Tue
26 Jan 2024 Tue

മലപ്പുറം കൊണ്ടോട്ടിയില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്തേക്ക് വീണ് നാലുവയസ്സുകാരന്‍ മരിച്ചു. ഓമാനൂര്‍ സ്വദേശി ഷിഹാബുദ്ദീന്റെ മകന്‍ മുഹമ്മദ് ഐബക് ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിങ്കള്‍ വൈകീട്ടാണ് അപകടമുണ്ടായത്. വീട്ടു മുറ്റത്ത് കുട്ടികള്‍ കളിക്കുന്നതിനിടെ മുഹമ്മദ് ഐബക്കിന്റെ ദേഹത്തേക്ക് ഗേറ്റ് തകര്‍ന്ന് വീഴുകയായിരുന്നു.

കുട്ടികളുടെ നിലവിളി കേട്ട് വീട്ടുകാരും നാട്ടുകാരും ഓടിയെത്തി കുട്ടിയെ പുറത്തെടുത്ത് ആദ്യം സ്വകാര്യ ആശുപത്രിയിലും ഇവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.