09
Oct 2023
Sun
09 Oct 2023 Sun

ആലപ്പുഴയില്‍ നാലുവയസുള്ള മകനെ കൊലപ്പെടുത്തി; അച്ഛന്‍ ആത്മഹത്യ ചെയ്തു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആലപ്പുഴ: മാന്നാറില്‍ നാലുവയസുള്ള മകനെ കൊന്ന ശേഷം അച്ഛന്‍ ആത്മഹത്യ ചെയ്തു. കുടമ്പേരൂര്‍ കൃപാസദനത്തില്‍ മകന്‍ ഡെല്‍വിന്‍ ജോണിനെ കൊലപ്പെടുത്തിയ ശേഷം മിഥുന്‍കുമാര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇന്നലെ രാത്രിയാണ് സംഭവം. ഇന്ന് രാവിലെ മിഥുന്‍കുമാറിന്റെ മാതാപിതാക്കളാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. മകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മിഥുന്‍ തൂങ്ങിമരിച്ചതായാണ് പൊലീസ് സംശയിക്കുന്നത്. മകന്റെ മൃതദേഹം തറയില്‍ കിടക്കുന്ന നിലയിലായിരുന്നു.

മിഥുന്‍കുമാറിന്റെ ഭാര്യ വിദേശത്ത് നഴ്‌സായി ജോലി ചെയ്യുകയാണ്. കൊടുംക്രൂരതയ്ക്ക് പിന്നിലുള്ള കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക