25
Mar 2024
Tue
25 Mar 2024 Tue
fraternity movement protest against CAA in kozhikkode

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരായ കോഴിക്കോട്ട് പ്രതിഷേധിച്ച ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ക്കെതിരേ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. കോഴിക്കോട് ആകാശവാണിയിലേക്കായിരുന്നു ഫ്രട്ടേണിറ്റി മൂവ്‌മെന്റ് പ്രകടനം. പ്രവര്‍ത്തകര്‍ക്കെതിരെ 143, 145,147,149, 332, 353 തുടങ്ങിയ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. പ്രകടനം നടത്തിയ വിദ്യാര്‍ഥിനികള്‍ അടക്കമുള്ള പ്രവര്‍ത്തകര്‍ക്കെതിരേ പൊലീസ് ലാത്തിവീശുകയും ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>