15
Jan 2025
Sat
15 Jan 2025 Sat
Friends association of Thiruvalla

മനാമ: ഫ്രണ്ട്‌സ് അസോസിയേഷന്‍ ഓഫ് തിരുവല്ല(FAT) ഇരുപത്തിയേഴാമത് വാര്‍ഷികവും ക്രിസ്മസ്-പുതുവത്സരാ ഘോഷവും ജനുവരി 24 വെള്ളി വൈകീട്ട് 6.30ന് അദാരി ഗാര്‍ഡനില്‍ ഉള്ള ന്യൂസീസണ്‍ ഹാളില്‍ നടക്കും. (Friends Association of Thiruvalla celebrates its anniversary on the 24th) കേരളാ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ് വൈസ്. ചെയര്‍മാന്‍ അഡ്വ: ആര്‍. സനല്‍ കുമാര്‍ മുഖ്യ അതിഥി ആയിരിക്കും.

whatsapp ഫ്രണ്ട്‌സ് അസോസിയേഷന്‍ ഓഫ് തിരുവല്ല വാര്‍ഷികം 24ന്
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രശസ്ത ഗായകരായ ഫാ.സേവറിയോസ് തോമസ്, സ്രുമേഷ് അയിരൂര്‍ (പിന്നണി ഗായകന്‍ ) എന്നിവര്‍ നടത്തുന്ന സംഗീത നിശയും ഉണ്ടായിരിക്കുന്നതാണ്. 1997 രൂപീകരിക്കപ്പെട്ട FAT. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയാണ് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ മുമ്പോട്ടു നയിക്കുന്നത്.

തിരുവല്ലയിലെ സ്‌കൂളുകളില്‍ കുട്ടികള്‍ക്കുള്ള പഠനോപകരണ വിതരണം മുതല്‍ വീടു നിര്‍മ്മിച്ചു നല്‍കുന്നതുവ വരെയുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ ഇതിനകം പൂര്‍ത്തിയാക്കി. സില്‍വര്‍ ജൂബിലിക്കു പ്രഖ്യാപിച്ച 25 കിഡ്‌നി രോഗികള്‍ക്കുള്ള സൗജന്യ ഡയാലിസിസ് ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തീകരിച്ചു. ഇക്കഴിഞ്ഞ വര്‍ഷവും അനവധി രോഗികള്‍ക്കു FAT ന്റെ സഹായം എത്തിച്ചു നല്‍കുവാന്‍ സാധിച്ചു.

FAT പ്രസിഡന്റ് റോബി ജോര്‍ജ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മറ്റി ജനറല്‍ കണ്‍വീനര്‍ മനോജ് ശങ്കരന്‍, രക്ഷാധികാരികളായ ശ്രീ ശ്രീകുമാര്‍ പടിയറ, വര്‍ഗീസ് ഡാനിയേല്‍, ജന.കണ്‍വീനര്‍ ജെയിംസ് ഫിലിപ്പ്, പ്രോഗ്രാം കണ്‍വീനര്‍ ബ്ലസന്‍ മാത്യു, മാത്യു യോഹന്നാന്‍ (ജോയിന്റ് കണ്‍വീനര്‍), അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായ കെ ജി ദേവരാജ്, വി. ഒ എബ്രഹാം, സജി ചെറിയാന്‍, ട്രഷറര്‍ ജോബിന്‍, എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ ജോസഫ്, നിതിന്‍ സോമരാജന്‍ എന്നിവര്‍ എങ്കെടുത്തു. ഫാറ്റ് ജനറല്‍ സെക്രട്ടറി അനില്‍ പാലയില്‍ സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ വിനോദ് കുമാര്‍ നന്ദിയുംപറഞ്ഞു.

\