
ഗാന്ധിജിയുടെ രക്തസാക്ഷിത്വം ഏറ്റവും പ്രസക്തമായിരിക്കുന്ന ഈ കാലത്ത് ഗാന്ധിയുടെ വധത്തെ കുറിച്ചു പ്രധാനമായി ഒരു കവിതാസമാഹാരം പുറത്തു വരുന്നത് ഏറെ ശ്രദ്ധേയമാണെന്നു പ്രശസ്ത എഴുത്തുകാരന്‍ കെ ഇ എന്‍. പി എസ് ജോസഫ്ഇംഗ്ലീഷില്‍ എഴുതി എസ് സുന്ദര്‍ദാസ് വിവര്‍ത്തനം ചെയ്ത ഗാന്ധി വധം എഴുത്തുകാരി റോസി തമ്പിക്ക് നല്‍കി പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് ഗാന്ധി ഗൃഹത്തില്‍ നടന്ന ചടങ്ങില്‍ നോവലിസ്റ്റും പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായ യു കെ കുമാരന്‍ അധ്യക്ഷത വഹിച്ചു.
![]() |
|
ഗാന്ധിയുടെ ശരീരത്തില്‍ ഏല്‍പ്പിച്ച വെടിയുണ്ടയുടെമുറിവ് ഇന്നും വാര്‍ന്നൊലിക്കുന്നു എന്ന്പുസ്തകത്തിലെ വരികള്‍ ഉദ്ധരിച്ച് യു കെ കുമാരന്‍പറഞ്ഞു. ഹിംസയുടെ വക്താക്കള്‍ ഗാന്ധി പൈതൃകം കവരുന്നു എന്ന്പ്രധാന പ്രഭാഷണത്തില്‍ ഡോ. ഷാജി ജേക്കബ് വിമര്‍ശിച്ചു.
ഗാന്ധിയുടെ രക്തത്തില്‍ പടുത്തുയര്‍ത്തിയതാണ് ഇന്ത്യ എന്ന് മാതൃഭൂമി പൊളിറ്റിക്കല്‍ എഡിറ്റര്‍ കെ എ ജോണി പറഞ്ഞു.
മലയാളത്തില്‍ അസാധാരണമായ വിവര്‍ത്തനമാണ് എസ് സുന്ദര്‍ ദാസിന്റേതെന്ന് ഡോ ഷാജി ജേക്കബ്ബും റോസി തമ്പിയും പറഞ്ഞു. ഗാന്ധിയും ക്രിസ്തുവുമായുള്ള ബന്ധം കവിതകളില്‍ പ്രകടമാണെന്ന് റോസി തമ്പി പറഞ്ഞു. എസ് സുന്ദര്‍ദാസ്, പി എസ് ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.