21
Oct 2023
Thu
21 Oct 2023 Thu

ദുബായ് : ജനാധിപത്യം വെല്ലുവിളി നേരിടുന്ന ഇന്ത്യയെ തിരിച്ചു പിടിക്കാൻ ഗാന്ധിജിയിലേക്ക് മടങ്ങി പോകണമെന്ന് മാധ്യമ പ്രവർത്തകൻ മസ്ഹറുദ്ദീൻ അഭിപ്രായപെട്ടു. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സംഘടിപ്പിച്ച ഗാന്ധി ജയന്തി പരിപാടി ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഘ പരിവാറിനെ നേർക്കുനേർ എതിർക്കുന്ന മൂർത്തമായ രാഷ്ടീയ സംവിധാനം എന്ന നിലയിൽ കോൺഗ്രസ് ശക്തിയാർജിച്ചിട്ടുണ്ട്. നെഹ്റു രണ്ടാമൻ എന്ന നിലയിൽ ആശയപരമായി തങ്ങളെ തുറന്നു കാണിക്കുന്നതിൽ രാഹുൽ ഗാന്ധി രാഷ്ട്രീയ സ്ഥിരത കാണിക്കുന്നു എന്നതാണ് ആർ എസ് എസി നെ വിറളി പിടിപ്പിക്കുന്നത്. നിലവിലെ അതി നിർണായക രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസിനെ ശക്തിപ്പെടു ത്തേണ്ടത് മുഴുവൻ ജനാധിപത്യ വിശ്വാസികളുടേയും രാഷ്ടീയ ബാധ്യതയായി മാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു.എ.ഇ.കമ്മിറ്റി ജനറൽ സിക്രട്ടറി പുന്നക്കൻ മുഹമ്മദലി മുഖ്യ പ്രഭാഷണം നടത്തി
ഐ.ഒ.സി.ദുബൈ പ്രസിഡണ്ട് ബാബു കളിയേത്തേൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സി.പി.ജലീൽ, ഫസിലുദ്ദീൻ ശുരനാട്, ഡോ.വി.എ.ലത്തീഫ്, എ പി. ഹക്കീം, കെ.വി.ഫൈസൽ, അഡ്വ: മുഹമ്മദ് സമീർ, ഷിറോസ് കുന്നത്ത്, കെ.വി.സിദ്ദീഖ് എന്നിവർ സംസാരിച്ചു. ഐ.ഒ.സി ജനറൽ സിക്രട്ടറി ഷംസീർ നാദാപുരം സ്വാഗതവും ട്രഷറർ സാബു തോമസ് നന്ദിയും പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക