01
Feb 2025
Fri
01 Feb 2025 Fri
ganja brings for class ten student send off party in Kasarkode

കാസര്‍കോട്ട് പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ യാത്രയയപ്പ് ആഘോഷത്തിന് മോടി കൂട്ടാന്‍ കഞ്ചാവും. സംശയം തോന്നിയ പോലീസ് നടത്തിയ പരിശോധനയില്‍ വിദ്യാര്‍ഥികളില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുക്കുകയായിരുന്നു. ആഘോഷത്തിന് സ്‌കൂളില്‍ കഞ്ചാവ് എത്തിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് അതീവ ജാഗ്രതയിലായിരുന്നു പോലീസ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഞ്ചാവ് കണ്ടെത്തിയ വിദ്യാര്‍ഥികളെ ചോദ്യം ചെയ്തതില്‍ നിന്ന് ഇവര്‍ക്ക് ഇതു കൈമാറിയ കളനാട് സ്വദേശി കെ കെ സമീറിനെക്കുറിച്ച് പോലീസിനു വിവരം ലഭിക്കുകയും ഇയാളെ പിടികൂടുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് യുവാക്കള്‍ക്കിടയില്‍ ലഹരി ഉപയോഗം വര്‍ധിക്കുകയും കൊലപാതകങ്ങള്‍ അടക്കമുള്ള കുറ്റകൃത്യങ്ങള്‍ പെരുകുകയും ചെയ്തുവരുന്നതിനിടെയാണ് സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തിരിക്കുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക