18
Jun 2023
Mon
18 Jun 2023 Mon

അബൂദബി: മലയാളികളുടെ ഉടമസ്ഥതയിലുള്ള റസ്റ്റോറന്റിലെ പാചക വാതക പൈപ്പ് ചോര്‍ന്ന് രണ്ടുപേര്‍ക്ക് പരിക്ക്. നഗരത്തില്‍ സുല്‍ത്താന്‍ ബിന്‍ സായിദ് ഫസ്റ്റ് സ്്ട്രീറ്റിലെ അല്‍ ഫലാഹ് പ്ലാസയ്ക്ക് സമീപത്തെ റസ്റ്റോറന്റിലാണ് പാചകവാതകം ചോര്‍ന്നത്. കുക്ക് അടക്കമുള്ളവര്‍ക്കാണ് നേരിയ പരിക്കുകള്‍ ഉണ്ടായത്. അപകടത്തെ തുടര്‍ന്ന് റെസ്റ്റോറന്റ് അടച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റെസ്റ്റോറന്റിന്റെ ചില്ലുകള്‍ പൊട്ടിച്ചിതറുകയും ഇതു തൊഴിലാളികളുടെ ശരീരത്തില്‍ തറയ്ക്കുകയുമായിരുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പരിക്കുകള്‍ ഗുരുതരമല്ലെന്നും അധികൃതര്‍ അറിയിച്ചു. അബൂദബി പൊലീസൂം അബൂദബി സിവില്‍ ഡിഫന്‍സും ഉടന്‍ തന്നെ സ്ഥലത്തെത്തിയിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക