ബെംഗളൂരു: മുല്ലപ്പെരിയാര്‍ തകരുമോ എന്ന ആശങ്കയ്ക്കിടെ അതേ മാതൃകയില്‍ കര്‍ണാടകയില്‍ നിര്‍മിച്ച അണക്കെട്ടിന് ഭാഗിക തകര്‍ച്ച.(Gate of Tungabhadra dam broken; Flood warning) കര്‍ണാടക കൊപ്പല്‍ ജില്ലയിലെ തുംഗഭദ്ര അണക്കെട്ടിന്റെ ഒരു ഗേറ്റാണ് തകര്‍ന്നത്. പൊട്ടിയ ഗേറ്റിലൂടെ 35,000 ക്യുസെക്‌സ് വെള്ളം മലവെള്ളപ്പാച്ചില്‍ പോലെ പുറത്തേക്ക് ഒഴുകി.
|
ആകെ 35 ഗേറ്റുകളാണ് ഡാമിനുള്ളത്. സമ്മര്‍ദ്ദം കാരണം ഡാം തകരുന്നത് ഒഴിവാക്കാന്‍ 35 ഗേറ്റുകളും അടിയന്തരമായി തുറന്നിട്ടുണ്ട്. മുല്ലപ്പെരിയാര്‍ കഴിഞ്ഞാല്‍ സുര്‍ക്കി മിശ്രിതം കൊണ്ട് നിര്‍മിച്ച രാജ്യത്തെ രണ്ടാമത്തെ വലിയ ഡാമാണ് ഇത്. ഇതിന്റെ ഗേറ്റ് തകര്‍ന്നത് കേരളത്തിലും ആശങ്ക പരത്തിയിട്ടുണ്ട്.
ഡാമിന്റെ ഗേറ്റുകള്‍ മുഴുവന്‍ തുറന്നതിനെ തുടര്‍ന്ന് കര്‍ണാടക സര്‍ക്കാര്‍ പ്രളയ മുന്നറിയിപ്പ് നല്‍കി. കൊപ്പല്‍, വിജയനഗര, ബെല്ലാരി, റായിപുര്‍ ജില്ലകളില്‍ അധികൃതര്‍ അതീവ ജാഗ്രത പുലര്‍ത്തുന്നു.
ശനിയാഴ്ച രാത്രിയാണ് ഡാമിന്റെ 19ാം ഗേറ്റില്‍ തകരാര്‍ ഉണ്ടായത്. ഗേറ്റിലെ ചെങ്കല്ലുകള്‍ പൊട്ടുകയായിരുന്നു. പിന്നാലെ അണക്കെട്ടിന് തകരാര്‍ സംഭവിക്കാതിരിക്കാന്‍ മറ്റ് ഗേറ്റുകള്‍ ഉയര്‍ത്തി.
60 ടിഎംസി വെള്ളം ഒഴുക്കി കളഞ്ഞാലേ ഗേറ്റിലെ അറ്റക്കുറ്റപ്പണികള്‍ നടക്കൂ എന്ന് അധികൃതര്‍ പറഞ്ഞു. 1953ലാണ് ഡാം കമ്മിഷന്‍ ചെയ്തത്. ആന്ധ്ര, തെലങ്കാന ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ ആശ്രയിക്കുന്നത് ഈ ഡാമിലെ വെള്ളത്തെയാണ്.
Content Highlight: Tungabhadra dam gate’s chain snaps causing sudden outflow of 35,000 cusec water





