14 കാരിയെ തട്ടിക്കൊണ്ടുപോകുന്നതിനിടെ വാഹനം കേടായി; പത്തനംതിട്ടയില്‍ നാല് പേര്‍ പിടിയില്‍
|
പത്തനംതിട്ട: കൊടുമണ്ണില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ 14 കാരിയെ തട്ടിക്കൊണ്ടുപോയ സുഹൃത്തായ യുവാവും കൂട്ടാളികളും പിടിയില്‍. ഇലവുംതിട്ട സ്വദേശികളായ അരുണ്‍, ബിജു, അജി ശശി, അഭിഷേക് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞദിവസം രാത്രിയാണ് വീട്ടില്‍നിന്ന് 14കാരിയെ തട്ടിക്കൊണ്ടുപോയത്. പ്രതികളില്‍ ഒരാള്‍ പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു. 14കാരിയുടെ അച്ഛന്‍ കാലിന് പരിക്കേറ്റ് കിടക്കുന്നതറിഞ്ഞ് ഇന്നലെ രാത്രി വീട്ടിലെത്തിയ പ്രതികള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുകയുമായിരുന്നു. പെണ്‍കുട്ടിയുടെ കുടുംബം ഉടന്‍ തന്നെ കൊടുമണ്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് മറ്റ് സ്റ്റേഷനുകളിലും വിവരമറിയിക്കുകയും പരിശോധന നടത്തുകയും ചെയ്യുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. വാഹനം തകരാറിലായതിനെ തുടര്‍ന്ന് മറ്റൊരു വാഹനത്തില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് അവിടെയെത്തി നാലു പേരെയും പിടികൂടുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





