25
Aug 2024
Thu
25 Aug 2024 Thu
girl student fallen to death from train while going for admission

പ്ലസ് വൺ പ്രവേശനത്തിനായി പോകവെ വിദ്യാർഥിനി ട്രെയിനിൽ നിന്ന് വീണു മരിച്ചു. കൊല്ലം സ്വദേശിനി ഗൗരി (16) ആണ് മരിച്ചത്. വർക്കല ഇടവയിൽ വ്യാഴം രാവിലെ 6.10 ഓടെയായിരുന്നു അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരത്ത് നിന്ന് കൊല്ലം ഭാഗത്തേക്കുള്ള വേണാട് എക്‌സ്പ്രസ് ഇടവ ഡീസന്റ് മുക്ക് ഭാഗത്ത് എത്തിയപ്പോൾ ​ഗൗരി ട്രെയിനിൽ നിന്ന് നിലതെറ്റി വീഴുകയായിരുന്നുവെന്നാണ് വിവരം. ഗുരുതരമായ പരിക്കുകളോടെ വിദ്യാർഥിനിയെ ഉടനെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്ലസ് വൺ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് അച്ഛനും അമ്മയ്ക്കുമൊപ്പം പത്തനംതിട്ടയിലേക്ക് വരികയായിരുന്നു പെൺകുട്ടി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക