01
Sep 2023
Fri
01 Sep 2023 Fri

ഷാര്‍ജ: നടാം നമുക്കൊരു തൈ, തുടരാം നമുക്കീ ഭൂമിയില്‍” പ്രകൃതി സംരക്ഷണത്തിന്റെയും പ്രകൃതി സ്‌നേഹത്തിന്റെയും പ്രാധാന്യത്തെ വിളംബരം ചെയ്ത് ഷാര്‍ജ സഫാരിയില്‍ ഫസ്റ്റ് ഫ്‌ളോറില്‍ ”ഗോ ഗ്രീന് ഗ്രോ ഗ്രീന്” പ്രമോഷന്‍ ആരംഭിച്ചു. സെപ്തംബര്‍ 28ന് വൈകീട്ട് 5ന് ഷാര്‍ജ മുവൈലയിലെ സഫാരി മാളില്‍ നടന്ന ചടങ്ങില്‍ സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ അബൂബക്കര്‍ മടപ്പാട്ട്, സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് വൈ.എ. റഹീം, മുന്‍ പ്രസിഡന്റ് ഇ.പി. ജോണ്‍സണ്‍, യുഎഇയിലെ അറിയപ്പെടുന്ന കര്‍ഷകനും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവുമായ സുധീഷ് ഗുരുവായൂര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രമോഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചാക്കോ ഊളക്കാടന്‍, സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ് റീജ്യനല്‍ ഡയറക്ടര്‍ പര്‍ച്ചേയ്സ് ബി.എം. കാസിം, പര്‍ച്ചേയ്സ് മാനേജര്‍ ജീനു മാത്യു, അസിസ്റ്റന്റ് പര്‍ച്ചേയ്സ് മാനേജര്‍ ഷാനവാസ്, മീഡിയ മാര്‍ക്കറ്റിങ്ങ് മാനേജര്‍ ഫിറോസ് , അസിസ്റ്റന്റ് ഷോറൂം മാനേജര്‍ സഹിജാന്‍ നവാസ്, മാള്‍ ലീസിങ്ങ് മാനേജര്‍ രവി ശങ്കര്‍, തുടങ്ങി മറ്റ് സഫാരി സ്റ്റാഫ് പ്രതിനിധകിള്‍ സന്നിഹിതരായിരുന്നു.

വിവിധ ഇനം പച്ചക്കറി തൈകള്‍, ഓറഞ്ച്, നാരങ്ങ, പപ്പായ തുടങ്ങിയ പഴ വര്‍ഗങ്ങളുടെ തൈകള്‍, പനികുര്‍ക്ക, തുളസി, ഹെന്ന, കറ്റാര്‍ വാഴ, ആര്യ വേപ്പ് തുടങ്ങിയ ഔഷധ മൂല്യമുള്ള ചെടികള്‍, അസ്പരാഗസ്, ആന്തൂറിയ, ബോണ്‌സായി പ്ലാന്റ്, കാക്റ്റസ്, ബാമ്പു സ്റ്റിക്കസ് തുടങ്ങിയ അലങ്കാര ചെടികള്, ഇന്‍ഡോര്‍ പ്ലാന്റുകള്‍, വിവിധയിനം വിത്തുകള്‍ തുടങ്ങിയവയെല്ലാം സഫാരിയില്‍ ഒരുക്കിയിട്ടുണ്ട്.

200ല്‍ പരം വൈവിധ്യങ്ങളായ ചെടികളാണ് സഫാരി ഗോ ഗ്രീന്‍ ഗ്രോ ഗ്രീന്‍ പ്രമോഷനില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. കൂടാതെ ചെടിച്ചട്ടികള്‍, ഗ്രോ ബാഗ്, വാട്ടറിങ്് ക്യാന്‍, ഗാര്‍ഡന്‍ ബെഞ്ച്, ഗ്രാസ് മാറ്റ്, ഗാര്‍ഡന്‍് ഹോസുകള്‍, വിവിധ ഗാര്‍ഡന്‍ ടൂളുകള്‍, ഗാര്‍ഡനിലേക്കാവശ്യമായ വളം, പോട്ടിങ് സോയില്‍ തുടങ്ങി എല്ലാവിധ അനുബന്ധ സാമഗ്രികളും ഒരു കുടക്കീഴില്‍ നിരത്താന്‍ സഫാരിക്ക് കഴിഞ്ഞിട്ടുണ്ട്.

ഉപഭോക്താക്കള്‍ക്ക് വേണ്ടി എന്നും വ്യത്യസ്തമായ രീതിയില്‍ പ്രമോഷന്‍ നടത്തുന്ന സഫാരി ഇത്തവണ പ്രവാസ സമൂഹത്തിന് ജൈവ കൃഷി അനുഭവഭേദ്യമാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് സഫാരി ഗ്രൂപ്പ് ചെയര്‍മാന്‍ അബൂബക്കര്‍ മടപ്പാട്ട് പറഞ്ഞു. ജൈവ കൃഷി പ്രോല്‍സാഹിപ്പിക്കുക, പ്രകൃതിയോടിണങ്ങി ജീവിക്കുക തുടങ്ങിയ സന്ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് അതിനു ആവശ്യമായ വിത്തുകളും പച്ചക്കറി, വൃക്ഷ തൈകളും വളരെ ചുരുങ്ങിയ നിരക്കില്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്നതും പ്രമോഷന്റെ ലക്ഷ്യമാണ്.

സഫാരി മാളില്‍ ഇത്തരത്തിലൊരു സംരംഭം ഒരുക്കുന്നത് നാലാം തവണയാണെന്നും കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ വിപുലമായ രീതിയില്‍ സഫാരിയുടെ ഗോ ഗ്രീന്‍ ഗ്രോ ഗ്രീന്‍ എന്ന പ്രമോഷനും ഹരിതാഭയ്ക്കിണങ്ങും വിധം ഉള്ള രംഗസജ്ജീകരണങ്ങളും ഒരുക്കിയ സഫാരി ടീമിനെ അദ്ദേഹം പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.

യു.എ.യിലെ ജനങ്ങള്‍ക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന രീതിയില്‍ പ്രമോഷനുകള്‍ അവതരിപ്പിക്കുന്ന സഫാരിമാളിന് അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുന്നതായി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് വൈ എ റഹീമും മുന്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇ പി ജോണ്‍സണും പറഞ്ഞു.

പ്രമോഷന്റെ ഭാഗമായി പലതരത്തിലുള്ള അലങ്കാരമത്സ്യങ്ങളും ഗിനി പന്നി, മുയല്‍, കരയാമ, വെള്ളാമ, വിവിധയിനം തത്തകള്‍, ലൗ ബേഡ്‌സ്, സീബ്ര ബേഡ്‌സ്, കളര്‍ പിഞ്ച് ബേഡ്‌സ് തുടങ്ങിപക്ഷി മൃഗാധികളും വില്‍പ്പനക്ക് സഫാരി ഒരുക്കിയിട്ടുണ്ട്. Cockatoo, Makavo തുടങ്ങി പക്ഷികളുമായി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഫോട്ടോ എടുക്കുവാനുള്ള സൗകര്യങ്ങളും സഫാരി മാളില്‍ ഒരുക്കിയിട്ടുണ്ട്.