ഹൗ എന്റെ പൊന്നേ…! ഒറ്റയടിക്ക് 1120 രൂപ കൂടി; സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്
|
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുത്തനെ ഉയര്‍ന്നു. പവന് 1120 രൂപയാണ് ഒറ്റയടിക്കു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44320 രൂപ. ഗ്രാമിന് 140 രൂപ വര്‍ധിച്ച് 5540 ആയി. ഇന്നലെ സ്വര്‍ണ വിലയില്‍ മാറ്റം വന്നിരുന്നില്ല. ഈ മാസത്തെ ഇതുവരെയുള്ള ഉയര്‍ന്ന വിലയാണ് ഇപ്പോഴത്തേത്.
വ്യാഴാഴ്ച രേഖപ്പെടുത്തിയ മാസത്തിലെ ഉയര്‍ന്ന നിലവാരമായ 43,200 രൂപ തന്നെയാണ് വെള്ളിയാഴ്ചയിലെയും സ്വര്‍ണ വില. പവന് 280 രൂപ വര്‍ധിച്ചാണ് വ്യാഴാഴ്ച സ്വര്‍ണ വില 43,200 രൂപയിലേക്ക് എത്തിയത്. ഗ്രാമിന് 35 രൂപയും വര്‍ധിച്ച് 5,400 രൂപയിലാണ് സ്വര്‍ണ വില. എട്ട് ദിവസം കൊണ്ട് സ്വര്‍ണ വിലയില്‍ 1,000 രൂപയ്ക്ക് മുകളിലാണ് ഇടിവുണ്ടായത്. ഒക്ടോബര്‍ മാസത്തിലെ താഴ്ന്ന നിലവാരത്തില്‍ നിന്ന് തുടങ്ങിയ വര്‍ധനവ് 44160 രൂപ നിലവാരത്തിലാണ് എത്തി നില്‍ക്കുന്നത്.
ഒക്ടോബര്‍ 5 ന് 41,920 രൂപയിലായിരുന്നു കേരളത്തിലെ സ്വര്‍ണ വില. മാസത്തിലെ താഴ്ന്ന നിലവാരത്തിലെത്തിയതിന് ശേഷം തുടര്‍ച്ചയായി സ്വര്‍ണ വില ഉയരുകയാണ്. 7 ദിവസത്തിനിടെ 1,000 രൂപയാണ് വര്‍ധിച്ചത്. ഒക്ടോബര്‍ ആറിന് 80 രൂപയാണ് വര്‍ധിച്ച് 42,000 രൂപയിലായിരുന്നു സ്വര്‍ണ വില. 7ാം തീയതി രാവിലെയും വൈകീട്ടുമായി 520 രൂപ വര്‍ധിച്ചു. രാവിലെ 200 രൂപയും വൈകീട്ട് 320 രൂപയുമാണ് വര്‍ധിച്ചത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





