30
May 2026
Sat
30 May 2026 Sat
gold robbery in Kollam Choonda

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുറവ്. ഇന്ന് ഗ്രാമിന് 440 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണവില 1,15,160 രൂപയായി കുറഞ്ഞു. ഗ്രാമിന് 14,395 രൂപയാണ് നല്‍കേണ്ടത്. കഴിഞ്ഞ ദിവസം പവന് 1,15,600 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഗ്രാമിന് 14,450 രൂപയും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ചേരുമ്പോള്‍ ഒരു പവന്‍ സ്വര്‍ണാഭരണത്തിന്റെ വില വീണ്ടും ഉയരും. സ്വര്‍ണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഗ്രാമിന് 290.10 രൂപയും കിലോയ്ക്ക് 2,90,100 രൂപയുമാണ് നല്‍കേണ്ടത്.

സ്വര്‍ണവില ഇടിയാന്‍ കാരണം

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ സമാധാന ചര്‍ച്ചകള്‍ ഫലം കാണാത്തതാണ് സ്വര്‍ണവില ഇടിയാന്‍ കാരണമാകുന്നത്. ഡീല്‍ സംബന്ധിച്ച അന്തിമ തീരുമാനം ട്രംപ് വൈകിപ്പിക്കുന്നതും ഡീലില്‍ ധാരണ ആയിട്ടില്ലെന്ന ഇറാന്റെ പ്രസ്താവനയും സംഘര്‍ഷം ഇനിയും തുടരുമെന്ന സൂചനയാണ് നല്‍കുന്നത്.

അതേസമയം, ഇന്നലെ സ്വര്‍ണവില കൂടിയിരുന്നു. പവന് 1,15,600 രൂപ, ഗ്രാമിന് 14,450 രൂപ നിരക്കിലായിരുന്നു വ്യാപാരം. മെയ് 28ന് രേഖപ്പെടുത്തിയ 1.14ല്‍ നിന്നാണ് 1.15ലേക്ക് വില തിരിച്ചു കയറിയത്. വെടിനിര്‍ത്തല്‍ ഉണ്ടായേക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില താണിരുന്നു. ഇതോടെയാണ് ഡോളര്‍ ദുര്‍ബലമാവുകയും സ്വര്‍ണവില കൂടുകയും ചെയ്തത്.

സ്വര്‍ണവിലയെ സ്വാധീനിക്കുന്നവര്‍

പശ്ചിമേഷ്യന്‍ സംഘര്‍ഷം പോലെ മറ്റ് ചില ഘടകങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ വില കുറയുമ്പോള്‍ സ്വാഭാവികമായും ഇന്ത്യയിലും വില കുറയും. ആഗോള വിപണിയില്‍ സ്വര്‍ണവ്യാപാരം നടക്കുന്നത് അമേരിക്കന്‍ ഡോളറിലാണ്. അതുകൊണ്ട് ഡോളറിന്റെ മൂല്യവും സ്വര്‍ണവിലയും തമ്മില്‍ ബന്ധമുണ്ട്. ഡോളര്‍ ശക്തിപ്പെടുമ്പോള്‍ സ്വര്‍ണവില താഴുകയും ഡോളറിന്റെ മൂല്യം ഇടിയുമ്പോള്‍ സ്വര്‍ണവില കൂടുകയും ചെയ്യും.

അതുപോലെ രൂപയുടെ മൂല്യവും രാജ്യത്തെ സ്വര്‍ണവിലയെ സ്വാധീനിക്കും. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുമ്പോള്‍ സ്വര്‍ണം ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ കൂടുതല്‍ തുക ചിലവഴിക്കേണ്ടി വരുന്നു. ഇത് സ്വര്‍ണവില കൂട്ടാന്‍ കാരണമാകും. പണപ്പെരുപ്പവും പലിശ നിരക്കും ഡിമാന്‍ഡും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന മറ്റ് ഘടകങ്ങളാണ്.

Gold rate in Kerala decrease today