09
Apr 2023
Fri
09 Apr 2023 Fri

കൊച്ചി: സ്വർണക്കള്ളക്കടത്ത് കേസിലെ മുഖ്യ സൂത്രധാരൻ കെ.ടി റമീസിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. കേസിൽ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തിയ ശേഷമായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ റമീസിനെ റിമാൻഡ് ചെയ്തു. വിദേശത്ത് നിന്ന് സ്വർണക്കടത്ത് സംഘത്തെ നിയന്ത്രിച്ചിരുന്നത് കെ ടി റമീസ് ആണെന്നാണ് കണ്ടെത്തൽ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റമീസിനെ ഇഡി തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങിയേക്കും. റമീസിനെ നേരത്തെ എൻഐഎയും കസ്റ്റംസും അറസ്റ്റ് ചെയ്തിരുന്നു. സ്വർണക്കടത്തിലെ കള്ളപ്പണ ഇടപാടാണ് ഇഡി പരിശോധിക്കുന്നത്. നയതന്ത്രബാഗിൽ നിന്ന് പിടികൂടിയ 30 കിലോ സ്വർണത്തിന് പുറമേ, മുൻപ് 12 തവണ സമാനമായ രീതിയിൽ ഇടപെട്ട് റമീസ് കള്ളക്കടത്ത്് നടത്തിയെന്നതാണ് ഇഡിയുടെ കണ്ടെത്തൽ. ഇതിലെ ഹവാല, കള്ളക്കടത്ത് ഇടപാടാണ് ഇഡി അന്വേഷിക്കുന്നത്. ഇതിൽ റമീസിന്റെ പങ്കാളിത്തം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇഡി നടപടി.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക