06
Feb 2024
Sun
06 Feb 2024 Sun
Goods train runs without loco pilot for nearly 80km

ലോക്കോപൈലറ്റില്ലാതെ ചരക്ക് ട്രെയിന്‍ ഓടിയത് 80 കിലോമീറ്റര്‍. ജമ്മു കശ്മീരിലെ കത്വയില്‍ നിന്നാണ് ട്രെയിന്‍ ലോക്കോ പൈലറ്റില്ലാതെ സഞ്ചരിച്ചത്. പഞ്ചാബിലെ ദൗസ്യക്കു സമീപം ഉഞ്ചി ബസ്സിയിലാണ് ട്രെയിന്‍. വലിയ അപകടമാണ് ഒഴിവായത്.(Goods train runs without loco pilot for nearly 80km)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ വരെ ട്രെയിന്‍ സഞ്ചരിച്ചുവെന്നാണ് വിവരം. എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ചാണ് ട്രെയിന്‍ നിര്‍ത്തിച്ചത്. ട്രെയിന്‍ കടന്നുപോയ പാതയില്‍ റെയില്‍വേ ക്രോസിങ്ങുകള്‍ അടച്ചും അധികൃതര്‍ സുരക്ഷ ഉറപ്പാക്കുകയുണ്ടായി. ലോക്കോപൈലറ്റ് ഓട്ടോമാറ്റിക് ബ്രേക്ക് ഉപയോഗിച്ച് നിര്‍ത്തിയിരുന്ന ട്രെയിന്‍ ബ്രേക്ക് തകരാറിനെ തുടര്‍ന്ന് മുന്നോട്ടുപോവുകയായിരുന്നുവെന്നാണ് റെയില്‍വേ നല്‍കുന്ന വിവരം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക