സ്വിറ്റ്‌സര്‍ലന്‍ഡിലെ 77ാമത് ലൊകാര്‍ണോ ഫിലിം ഫെസ്റ്റിവലില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ നടത്തിയ പ്രസ്താവനയ്ക്ക് പിന്തുണയുമായി ഗൂഗിള്‍ ഇന്ത്യ. കരീര്‍ ലിയോപാര്‍ഡ് എന്നുകൂടി അറിയപ്പെടുന്ന പാര്‍ഡോ അല്ല കരീരയ്‌ക്കൊപ്പം വേദിയില്‍ ആദരിക്കപ്പെട്ടപ്പോഴായിരുന്നു ഷാരൂഖ് ഖാന്‍ എന്നെയറിയാത്താവര്‍ പോയി ഗൂഗിള്‍ നോക്കിവരൂ എന്ന തമാശ രൂപേണ പറഞ്ഞത്.
|
ഈ പ്രസ്താവനയ്ക്കു പിന്നാലെ ഗൂഗിള്‍ ഇന്ത്യ കിരീട ഇമോജിയിട്ട് @iamsrk എന്ന ഷാരൂഖ് ഖാന്റെ എക്‌സ് അക്കൗണ്ട് മെന്‍ഷന്‍ ചെയ്യുകയായിരുന്നു ഗൂഗിള്‍ ചെയ്തത്. ദീപക് കുമാര്‍ എന്നയാള്‍ എക്‌സില്‍ മൂന്ന് കിരീടങ്ങളുടെ ഇമോജി ക്യാപ്ഷനായി ഇട്ട് ഗൂഗിള്‍ ചെയ്ത ശേഷം മടങ്ങിവരൂ എന്ന ഷാരൂഖിന്റെ പ്രസ്താവനയും അദ്ദേഹത്തിന്റെയും ഫോട്ടോയും അടങ്ങിയ പോസ്റ്റ് ആണ് ഗൂഗിള്‍ ഇന്ത്യയും ഷെയര്‍ ചെയ്തത്.
👑 @iamsrk https://t.co/NpbFTCUfD2
— Google India (@GoogleIndia) August 12, 2024
അതേസമയം അതേ വേദിയില്‍ വച്ചുതന്നെ ഷാരൂഖ് തന്നെ സ്വയം പരിചയപ്പെടുത്തുകയും ചെയ്യുകയുണ്ടായി. ഞാന്‍ ഷാരൂഖ് ഖാന്‍, ഇന്ത്യന്‍ സിനിമകളില്‍ പ്രത്യേകിച്ച് ഹിന്ദി സിനിമകളിലാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും ഷാരൂഖ് ഖാന്‍ പറയുകയുണ്ടായി.
1946ലാണ് ലൊകാര്‍ണോ ഫിലിം ഫെസ്റ്റിവലിന് തുടക്കം കുറിച്ചത്. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഫിലിം ഫെസ്റ്റിവലാണിത്. 225 സിനിമകളാണ് ഇത്തവണ മേളയില്‍ പ്രദര്‍ശിപ്പിക്കുക.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





