07
Oct 2026
Wed
07 Oct 2026 Wed
BJP Leader Ratheesh R Nair Appointment Cancelled SI-MET Konni

ആരോഗ്യവകുപ്പിലെ ബിജെപി നേതാവിന്റെ നിയമനത്തില്‍ യു ടേണ്‍ അടിച്ച് സര്‍ക്കാര്‍. ബിജെപി നേതാവ് രതീഷ് ആര്‍ നായരെ പിരിച്ചുവിടും. ആരോഗ്യമന്ത്രി കെ മുരളീധരന്‍ ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയെന്നാണ് വിവരം. ബിജെപി പെന്‍ഷനേഴ്സ് സെല്‍ നേതാവിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിയമിച്ചെന്ന വാര്‍ത്ത ഇന്ന് രാവിലെ ചാനലുകള്‍ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പിരിച്ചുവിട്ടുള്ള നടപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: എസി ഉള്ളത് കൊണ്ട് ക്ഷേമ പെന്‍ഷന്‍ തടയില്ല; മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി സര്‍ക്കാര്‍

അതേസമയം രതീഷിന്റെ നിയമനം മന്ത്രിയോ മന്ത്രിയുടെ ഓഫീസോ അറിയാതെയാണെന്ന് മന്ത്രി കെ മുരളീധരന്‍ പ്രതികരിച്ചു. രതീഷ് ബിജെപിക്കാരനാണെന്നതില്‍ സംശയമില്ല. നിയമവശം പരിശോധിച്ച് തുടര്‍ നടപടിയുണ്ടാകുമെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

എന്‍ജിഒ സംഘ് സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന രതീഷ് ആര്‍ നായര്‍ക്ക് ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനമായ സി-മെറ്റിലാണ് നിയമനം ലഭിച്ചത്. പത്തനംതിട്ട കോന്നിയിലെ സി-മെറ്റ് കോളേജ് ഓഫ് നഴ്സിങില്‍ സീനിയര്‍ സുപ്രണ്ടായാണ് നിയമനം.

സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച രതീഷ് നിലവില്‍ ബിജെപി പെന്‍ഷനേഴ്്സ് സെല്ലിന്റെ കണ്‍വീനറാണ്. ആരോഗ്യ മന്ത്രി കെ മുരളീധരന്റെ നിര്‍ദേശപ്രകാരമാണ് നിയമനമെന്നും റിപോര്‍ട്ടുകള്‍ വന്നിരുന്നു.

സി-മെറ്റിന് കീഴിലുള്ള നാല് നഴ്സിങ് കോളജുകളിലേക്ക് നാല് സീനിയര്‍ സൂപ്രണ്ടുമാരെ കഴിഞ്ഞ കഴിഞ്ഞ മാസം 15ആം തിയ്യതി നിയമിച്ചിരുന്നു. അതില്‍ കോന്നിയിലെ സീനിയര്‍ സുപ്രണ്ടായാണ് ബിജെപി നേതാവിന് നിയമനം ലഭിച്ചത്.

സര്‍ക്കാര്‍ സര്‍വീസില്‍ ഉണ്ടായിരിക്കേ ബിജെപി സര്‍വീസ് സംഘടനയായ എന്‍ജിഎ സംഘിന്റെ സംസ്ഥാന നേതാവായിരുന്നു തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി രതീഷ്. കഴിഞ്ഞ ജുലൈയിലാണ് ബിജെപി പെന്‍ഷനേഴ്സ് സെല്ലിന്റെ കണ്‍വീനറായി നിയമിതനായത്. തിരുവനന്തപുരം ജില്ലയിലെ ബിജെപിയുടെ പ്രമുഖ നേതാവ് കൂടിയാണ് രതീഷ്.

കരാര്‍ അടിസ്ഥാനത്തിലായിരുന്നു നിയമനം. സര്‍ക്കാരിന് താത്പര്യമുണ്ടെങ്കില്‍ കരാര്‍ നീട്ടി നല്‍കാമെന്നായിരുന്നു വ്യവസ്ഥ. 31,480 രൂപയായിരുന്നു ശമ്പളം.

Tags: BJP Leader Dismissed, SI-MET Konni, Ratheesh R Nair, K Muraleedharan, Health Department Kerala, Kerala Politics News, Regional News Malayalam, Kerala News Headlines

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക