കൊല്ലം നിലമേലിൽ വച്ച് നടന്ന എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധവും അതിനെതിരായി നടപടിയാവശ്യപ്പെട്ടടുള്ള ഗവർണറുടെ റോഡരികിലെ ഇരിപ്പ് പ്രതിഷേധവും ഉണ്ടായതിനെ പിന്നാലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സെഡ് പ്ലസ് സുരക്ഷ ഏർപ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഗവർണർക്ക് സിആർപിഎഫ് സെഡ് പ്ലസ് സുരക്ഷ ഏർപ്പെടുത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്ഭവനെ അറിയിക്കുകയായിരുന്നു.
|
നിലമേലിലെ എസ്എഫ്ഐ പ്രതിഷേധവും പൊലീസിന്റെ നിഷ്ക്രിയത്വവും ആരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഗവർണർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷാ, ഉപരാഷ്ട്രപതി ജഗധീപ് ധൻകർ എന്നിവർ ഗവർണറുമായി സംസാരിച്ചു. പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്നും ഗവർണറുമായി ബന്ധപ്പെടുകയുണ്ടായി.
നിലവിൽ കേരള പോലീസിൻറെ സെഡ് പ്ലസ് സുരക്ഷയാണ് ഗവർണർക്ക് ലഭിച്ചിരുന്നത്. ഗവർണർക്കെതിരെ എസ്എഫ്ഐ കരിങ്കൊടി വീശിയതോടെ പ്രകോപിതനായി വാഹനത്തിൽ നിന്നിറങ്ങി പ്രതിഷേധക്കാരോടു കയർത്ത ഗവർണർ പൊലീസിനെ ശകാരിക്കുകയും ചെയ്തിരുന്നു. പ്രതിഷേധിച്ച എസ്എഫ്ഐക്കാർക്കെതിരെയുള്ള എഫ്ഐആറിൻറെ പകർപ്പ് വാങ്ങിയതിന് ശേഷമാണ് ഗവർണർ പ്രതിഷേധം അവസാനിപ്പിക്കാൻ തയാറായത്. പൊലീസ് മേധാവി ഗവർണറെ ഫോണിൽ വിളിച്ച് അനുനയിപ്പിക്കാൻ ശ്രമിച്ചിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





