തടയുമെന്ന് പ്രഖ്യാപിച്ച എസ്എഫ്‌ഐയെ
എവിടെയും കണ്ടില്ലല്ലോ എന്ന് പരിഹസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ കോഴിക്കോട്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ കാലു കുത്താൻ അനുവദിക്കില്ലെന്ന
എസ് എഫ് ഐ താക്കീത് വെല്ലുവിളിച്ചാണ് ഗവർണർ കോഴിക്കോട്ടെത്തിയത്.
|
പൊലീസിന്റെ വന്‍ സുരക്ഷ വലയത്തിലാണ് ഗവര്‍ണര്‍ കരിപ്പൂരില്‍ നിന്നും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെത്തിയത്.
മുഖ്യമന്ത്രി വാടകയ്ക്ക് എടുത്ത ക്രിമിനലുകളാണ് പ്രതിഷേധം നടത്തുന്നതെന്ന് ഗവർണർ ആരോപിച്ചു. മുഖ്യമന്ത്രി വരുന്നത് പരസ്പരം കൊല്ലുന്നവരുടെ നാട്ടില്‍ നിന്നെന്ന് പറഞ്ഞായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ വിമര്‍ശനം.
സര്‍വകലാശാല ഗസ്റ്റ് ഹൗസില്‍ എത്തി ഗവര്‍ണറുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കൂടിക്കാഴ്ച നടത്തി. മൂന്ന് ദിവസമാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഗവര്‍ണര്‍ തങ്ങുന്നത്.
യൂണിവേഴ്സിറ്റിയുടെ ഗേറ്റിന് മുന്നിൽ പ്രതിഷേധിച്ച എസ്എഫ്ഐ നേതാക്കൾ അടക്കമുള്ളവരെ ഗവർണർ വരും മുമ്പ് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





