കൊല്ലം നിലമേലിൽ എസ്എഫ്ഐക്കാർ കരിങ്കൊടി കാണിച്ചതിനെതിരേ റോഡരികിൽ കസേരയിട്ട് ഇരുന്ന് ഗവർണറുടെ പ്രതിഷേധം. ഒരുമണിക്കൂറിലേറെ നേരെ ഗവർണറുടെ പ്രതിഷേധം നീണ്ടതോടെ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബടക്കം വിഷയത്തിൽ ഇടപെട്ട് അനുനയത്തിന് ശ്രമിക്കുകയുണ്ടായി.
|
എസ്എഫ്ഐക്കാർക്കെതിരേ കേസെടുത്തുവെന്ന് പൊലീസ് അറിയിച്ചെങ്കിലും എഫ്ഐആറിന്റെ പകർക്ക് കാണിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു ഗവർണർ. ഗവർണർക്കെതിരേ പ്രതിഷേധിച്ച 17 എസ്എഫ്ഐക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരേ കേസെടുത്തെന്ന് പോലീസ് അറിയിച്ചെങ്കിലും ഗവർണർ എഫ്ഐആറിൻറെ പകർപ്പ് ആവശ്യപ്പെടുകയായിരുന്നു. പ്രതിഷേധം ഒരുമണിക്കൂറിലേറെ പിന്നിട്ട ശേഷം കരിങ്കൊടി കാണിച്ച എസ്എഫ്ഐക്കാർക്കെതിരായ നടപടി ബോധ്യപ്പെട്ട ശേഷമാണ് ഗവർണർ പ്രതിഷേധം അവസാനിപ്പിച്ചത്
മുഖ്യമന്ത്രി കടന്നുപോകുന്ന വഴിയിൽ ഇത്തരമൊരു പ്രതിഷേധം അനുവദിക്കുമോ എന്നാണ് ഗവർണർ പൊലീസ് മേധാവിയോട് ചോദിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സെക്രട്ടറിയെയും ഗവർണർ പരാതി അറിയിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





