നേഴ്‌സിംഗ് ഓഫീസര്‍
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നേഴ്‌സിംഗ് ഓഫീസര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. പ്ലസ് ടു സയന്‍സ്, ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിംഗ് ആന്‍ഡ് മിഡൈ്വഫെറി കോഴ്‌സ് ആണ് യോഗ്യത. കാത് ലാബ്, ഐ.സി.യു, ഡയാലിസിസ്, ഓങ്കോളജി വിഭാഗങ്ങളില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
പ്രായപരിധി 45 വയസ് വരെ.
കൂടിക്കാഴ്ച്ച നവംബര്‍ 22 രാവിലെ 11 ന് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ നടക്കും.
ഫോണ്‍ 0467- 2217018.
|
ഇംഗ്ലീഷ് അദ്ധ്യാപക ഒഴിവ്
അടിമാലി, ഗവ. ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളിന്റെ കീഴില്‍ ദേവികുളം, രാജാക്കാട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഗവ.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗ് സെന്ററുകളിലെ ഇംഗ്‌ളീഷ് അദ്ധ്യാപക തസ്തികയിലെ ഒഴിവിലേക്ക് ഇന്റര്‍വ്യൂ നടത്തുന്നു. ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനമാണ് നടത്തുക..ഇംഗ്ലീഷില്‍ 50% മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തരബിരുദം, ബി.എഡ്, സെറ്റ് എന്നീ യോഗ്യതകള്‍ ഉള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്നതിനുളള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ആയതിന്റെ പകര്‍പ്പും ബയോഡാറ്റയുമായി നവംബര്‍ 20 (ബുധന്‍) രാവിലെ 10.30 ന് അടിമാലി ടെക്‌നിക്കല്‍ ഹൈസ്‌ക്കൂള്‍ സൂപ്രണ്ട് മുമ്പാകെ ഹാജരാകണം.
മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്
കണ്ണൂര്‍ ജില്ലയില്‍ കുടുംബശ്രീയുടെ കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവുകളെ തിരഞ്ഞെടുക്കുന്നു. എഴുത്ത് പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യത എം.ബി.എ/ ഡിഗ്രിയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. പ്രായം 30 വയസ്സുവരെ. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യതപ്രവര്‍ത്തിപരിചയം, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം നവംബര്‍ 22 നകം അപേക്ഷ സമര്‍പ്പിക്കണം. വിലാസം കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസ്, ബി.എസ്.എന്‍.എല്‍ ഭവന്‍ മൂന്നാം നില, സൗത്ത് ബസാര്‍, കണ്ണൂര്‍2. നിലവില്‍ കെ.ബി.എഫ്.പി.സി എല്ലിന്റെ മാര്‍ക്കറ്റിങ് എക്‌സ്‌ക്യൂട്ടീവ്, ലിഫ്റ്റിങ് സൂപ്പര്‍വൈസര്‍ തസ്തികയില്‍ മറ്റ് ജില്ലകളില്‍ സേവനം അനുഷ്ടിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല.
ഫോണ്‍ 04972702080
ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട്
2025 മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി ഗള്‍ഫ്, ലക്ഷദ്വീപ് മേഖലകളിലെ പരീക്ഷാ സെന്ററുകളില്‍ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനത്തിനായുള്ള അപേക്ഷ iExamMSന്റെ വെബ്‌സൈറ്റ് (https://sslcexam.kerala.gov.in) മുഖേന ഓണ്‍ലൈനായാണ് സ്വീകരിക്കുന്നത്. sslcexam.kerala.gov.in ലെ താഴെയുള്ള Deptuy Chief Superintendent (Gulf/Lakshadweep) എന്ന ലിങ്കിലൂടെ നവംബര്‍ 18 മുതല്‍ 27വരെ അധ്യാപകര്‍ക്ക് ഓണ്‍ലൈനായി അപേക്ഷ നല്‍കാം.
സുരക്ഷ പ്രോജക്ടില്‍ ഒഴിവ്
കേരള സ്‌റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി ആലപ്പുഴയുടെ കീഴിലുള്ള ഹൈബ്രിഡ് ഐഡിയു സുരക്ഷ പ്രോജക്ടില്‍ മോണിട്ടറിങ് ഇവാലുവേഷന്‍ കം അക്കൗണ്ടന്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത ബികോം അല്ലെങ്കില്‍ മാത്തമാറ്റിക്‌സ്/ഇക്കോണമിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയിലൊന്നില്‍ ബിരുദം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം.
സാമ്പത്തിക മേഖലയില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
താല്‍പര്യമുള്ളവര്‍ നവംബര്‍ 22 നുള്ളില്‍ [email protected] എന്ന മെയില്‍ ഐഡിയില്‍ ബയോഡാറ്റ അയക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 7293988923.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍
ചെങ്ങന്നൂര്‍ ഗവ. ഐ. ടി. ഐ ലെ വയര്‍മാന്‍, മെക്കാനിക്ക് കണ്‍സ്യൂമബിള്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് അപ്ലയന്‍സ്, ടെക്‌നിക്കല്‍ പവര്‍ ഇലക്ട്രോണിക്‌സ് സിസ്റ്റംസ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയ്ന്റനന്‍സ്, ഹോര്‍ട്ടിക്കള്‍ച്ചര്‍ എന്നീ ട്രേഡുകളില്‍ ഒഴിവുള്ള ഓരോ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഓപ്പണ്‍ കാറ്റഗറി മുന്‍ഗണന, മുന്‍ഗണനേതര വിഭാഗത്തില്‍പ്പെട്ട നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളെ ഗസ്റ്റ് ഇന്‍സ്ട്രക്ടറായി നിയമിക്കുന്നതിനുള്ള അഭിമുഖം നവംബര്‍ 19 ന് രാവിലെ 11 മണിക്ക് നടക്കും. യോഗ്യത ബന്ധപ്പെട്ട ബ്രാഞ്ചില്‍ എഞ്ചിനിയറിംങ് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ബ്രാഞ്ചില്‍ മൂന്നു വര്‍ഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും ബന്ധപ്പെട്ട ബ്രാഞ്ചില്‍ എന്‍ ടി സി/ എന്‍എസി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04792452210, 2953150
അഡ്‌ഹോക് അസിസ്റ്റന്റ് പ്രൊഫസര്‍
കേപ്പിന്റെ ചീമേനിയിലെ തൃക്കരിപ്പൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് ബ്രാഞ്ചില്‍ താല്‍ക്കാലിക ഒഴിവിലേക്ക് മണിക്കൂര്‍ വേതന അടിസ്ഥാനത്തില്‍ അഡ്‌ഹോക് അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു. മാസ്റ്റേഴ്‌സ് ഡിഗ്രി യോഗ്യത ഉള്ള സി.എസ്.ഇ, ടി.ടി, ഇ.സി.ഇ, ഇ.ഇ.ഇ കഴിഞ്ഞവര്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 26 ന് രാവിലെ 11ന് കൂടികാഴ്ചയ്ക്ക് ഹാജരാകണം.
മുന്‍പരിചയം അഭികാമ്യം. ഫോണ്‍ 04672250377,9495646060.
സ്റ്റുഡന്റ് കൗണ്‍സിലര്‍
അടിമാലി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസിന്റെ പരിധിയിലുളള മൂന്നാര്‍ എം.ആര്‍.എസ്, പ്രീമെട്രിക്ക് ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി താല്‍ക്കാലികാടിസ്ഥാനത്തില്‍ സ്റ്റുഡന്റ് കൗണ്‍സിലറെ നിയമിക്കുന്നു. വ്യക്തിത്വ വികസനം, സ്വഭാവ രൂപീകരണം, പഠനശേഷി വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ കൗണ്‍സലിംഗ് നല്‍കുക, കരിയര്‍ ഗൈഡന്‍സ് നല്‍കുക എന്നതാണ് ചുമതല. യോഗ്യത എം.എ സൈക്കോളജി/എം.എസ്.ഡബഌൂ (സ്റ്റുഡന്റ് കൗണ്‍സലിംഗ് നേടിയവരായിരിക്കണം)/ എം.എസ് സൈക്കോളജി, കൗണ്‍സലിംഗ് സര്‍ട്ടിഫിക്കറ്റ്/കൗണ്‍സലിംഗ് രംഗത്ത് മുന്‍ പരിചയമുളള, 2024 ജനുവരി 1 ന് 25 നും 45 നും മധ്യേ പ്രായപരിധിയുളള പുരുഷന്മാ രവണം അപേക്ഷകര്‍.
ഇവര്‍ക്കുള്ള വാക്ക്ഇന്‍ ഇന്റര്‍വ്യൂ നവംബര്‍ 26 ന് പകല്‍ 11.30 ന് അടിമാലി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസില്‍ നടക്കും. താല്‍പ്പര്യമുളളവര്‍ വെളളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍(അസ്സല്‍), പകര്‍പ്പുകള്‍, മേല്‍ വിലാസം തെളിയിക്കുന്ന രേഖ, ഫോട്ടോ, ഐ.ഡി കാര്‍ഡ് എന്നിവ സഹിതം അന്ന് രാവിലെ 10.00 മണിക്ക് എത്തിച്ചേരേണ്ടതാണ്.
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പീഡിയാട്രീഷ്യന്‍
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററില്‍ ഡെവലപ്‌മെന്റ് പീഡിയാട്രീഷ്യന്റെ താത്കാലിക ഒഴിവിലേക്ക് നവംബര്‍ 21 ന് അഭിമുഖം നടത്തും. പിജി ഡിപ്ലോമ ഇന്‍ ഡെവലപ്‌മെന്റ് ന്യൂറോളജി / ഡെവലപ്‌മെന്റല്‍ ആന്‍ഡ് ബിഹേവിയര്‍ പീഡിയാട്രിക്‌സില്‍ ഫെല്ലോഷിപ്പ് ആണ് യോഗ്യത. ഒരു വര്‍ഷത്തെ ഡെവലപ്‌മെന്റല്‍ പീഡീയാട്രികിസിലെ പരിചയം അഭിലഷണീയം. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, അപേക്ഷ എന്നിവയുമായി രാവിലെ 11 മണിക്ക് സി.ഡി.സിയില്‍ ഹാജരാകണം.
വിശദവിവരങ്ങള്‍ക്ക്: www.cdckerala.org
ഫോണ്‍: 04712553540.
അക്കൗണ്ടന്റ്
കെക്‌സ്‌കോണിന്റെ കേന്ദ്ര കാര്യാലയത്തില്‍ അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എംകോമും അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. ടാലി അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയറില്‍ പ്രാവീണ്യം അഭിലഷണീയം. കെക്‌സ്‌കോണില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള 50 വയസ് കഴിയാത്ത വിമുക്തഭടന്മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും അപേക്ഷിക്കാം. വെള്ള പേപ്പറില്‍ എഴുതി തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ സഹിതം [email protected] ഇമെയിലില്‍ നവംബര്‍ 27 വൈകുന്നേരം 4 മണിക്കു മുന്‍പായി സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2320771.
പി.ജി ഹോമിയോപ്പതി
2024ലെ പി.ജി. ഹോമിയോപ്പതി കോഴ്‌സിലേയ്ക്കുള്ള സ്‌ട്രേ വേക്കന്‍സി അലോട്ട്‌മെന്റിനായി അപേക്ഷ ക്ഷണിച്ചു. രജിസ്റ്റര്‍ ചെയ്തവരും പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവരും നവംബര്‍ 19 വൈകുന്നേരം 4 മണിക്ക് മുന്‍പായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കണം. നാഷണല്‍ ഹോമിയോ കമ്മീഷന്റെ നവംബര്‍ 11 ലെ നിര്‍ദ്ദേശ പ്രകാരം എല്ലാ കാറ്റഗറികള്‍ക്കും നിലവില്‍ ഉള്ളതില്‍ നിന്നും പതിനഞ്ച് ശതമാനം കുറവു വരുത്തിയിട്ടുണ്ട്.
വിശദവിവരങ്ങള്‍ക്ക്: www.cee.kerala.gov.in.
ഫോണ്‍: 04712525300.
ഫിസിഷ്യന്‍/ ഇന്റന്‍സിവിസ്റ്റ്
തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ കരാറടിസ്ഥാനത്തില്‍ ഫിസിഷ്യന്‍/ ഇന്റന്‍സിവിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നവംബര്‍ 27 വരെ അപേക്ഷ സ്വീകരിക്കും.
വിശദവിവരങ്ങള്‍ക്ക്: www.rcctvm.gov.in
Govt job without PSC exam Vacancies in various posts


