15
Nov 2024
Sat
15 Nov 2024 Sat
IDBI Bank Recruitment 2024

ബാങ്ക് ജോലിയില്‍ താല്‍പ്പര്യമുള്ളവര്‍ക്കായി IDBIയുടെ പുതിയ റിക്രൂട്ട്‌മെന്റ്. രാജ്യത്തെ പ്രമുഖ ബാങ്കായ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (IDBI) എക്‌സിക്യൂട്ടീവ് സെയില്‍സ് ആന്‍ഡ് ഓപ്പറേഷന്‍ (ESO) പോസ്റ്റിലേക്ക് കോണ്‍ട്രാക്ട് അടിസ്ഥാനത്തിലാണ് നിയമനത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഓണ്‍ലൈന്‍ വഴി അപേക്ഷകള്‍ നല്‍കണം. വിജ്ഞാപനം താഴെ കൊടുക്കുന്നുണ്ട്. അതുവായിച്ച ശേഷം മാത്രം അപേക്ഷിക്കുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അവസാന തീയതി: 2024 നവംബര്‍ 14

ജോലിസ്ഥലം: ഇന്ത്യയിലുടനീളം

ആകെ ഒഴിവുകള്‍: 1000

അപേക്ഷിക്കേണ്ട വിധം: ഓണ്‍ലൈന്‍

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ

പ്രായം:
21 വയസ്സ് മുതല്‍ 25 വയസ്സ് വരെ
(പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ നിന്നും അഞ്ച് വയസ്സും OBC ക്കാര്‍ക്ക് 3 വയസ്സും ഇളവ്)

യോഗ്യത
സര്‍ക്കാര്‍ / ഗവണ്‍മെന്റ് അംഗീകൃത / അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത ബിരുദം.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍/ഐടി സംബന്ധിയായ വശങ്ങളില്‍ അടിസ്ഥാന പ്രാവീണ്യം ഉണ്ടായിരിക്കണം.

ശമ്പളം:
എക്‌സിക്യൂട്ടീവ് സെയില്‍സ് ആന്‍ഡ് ഓപ്പറേഷന്‍ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ ആദ്യ വര്‍ഷം പ്രതിമാസം 29,000 രൂപയും, രണ്ടാം വര്‍ഷം 31000 രൂപയും ലഭിക്കുന്നതാണ്.

ഫീസ്:
1050 രൂപ
( SC/ST/ PWD വിഭാഗക്കാര്‍ക്ക് 250 രൂപ)

അപേക്ഷിക്കേണ്ട വിധം:

താഴെ കൊടുത്ത ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അതില്‍ കാണുന്ന 1. Recruitment of Executive – Sales and Operations (ESO): 2025-26 സ്ഥലത്ത് ക്ലിക്ക് ചെയ്യുമ്പോള്‍ Apply Online എന്ന് കാണാം. അവിടെ ക്ലിക്ക് ചെയ്ത് വലതു വശത്ത് New Registraion എന്ന് സെലക്ട് ചെയ്യുക.
തുടര്‍ന്ന് കാണുന്ന വിന്‍ഡോയില്‍ പ്രൊഫൈല്‍ ഫില്ല് ചെയ്യുക.

Apply Now: www.idbibank.in/idbi-bank-careers-current-openings.aspx

Notification : www.idbibank.in/pdf/careers/ESO-2025-26.pdf

IDBI Bank Recruitment 2024