01
Nov 2023
Sun
01 Nov 2023 Sun

ബിരുദമുണ്ടോ? എങ്കില്‍ google ല്‍ അപ്രന്റീസ് ആകാം; തെരഞ്ഞെടുക്കപ്പെട്ടാല്‍ കനത്ത ശമ്പളം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ബിരുദദാരികളെ കാത്ത് ഗൂഗിളില്‍ പുതിയ അപ്രന്റീസ്ഷിപ്പ് പ്രോഗ്രാം. ഗൂഗിള്‍ പോലൊരു സ്ഥാപനത്തിലേക്കുള്ള ആദ്യ ചുവടുവെയ്പ്പാണ് അപ്രന്റീസ്ഷിപ്പ് പ്രോഗ്രാമുകള്‍. വര്‍ഷാവര്‍ഷം വിവിധ മേഖലകളിലേക്ക് അപ്രന്റീസ്ഷിപ്പിനായി ഗൂഗിള്‍ ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കാറുണ്ട്. ഇതിലേക്കാണ് ഇപ്പോള്‍ അപേക്ഷക്ഷണിച്ചത്.

ഗൂഗിള്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് അപ്രന്റീസ്ഷിപ്പ് 24 മാസത്തേക്കുള്ള ഒരു പഠനവികസന പ്രോഗ്രാമാണ്. പ്രോഗ്രാമിലുടനീളം തെരഞ്ഞെടുക്കപ്പെടുന്ന ഓഫീസുകളിലായി മുഴുവന്‍ സമയം പങ്കെടുക്കണം. ആഴ്ച്ചയില്‍ 40 മണിക്കൂറാണ് പ്രോഗ്രാം ഉണ്ടായിരിക്കുക. 2024 ല്‍ മാര്‍ച്ചിലോ, ജൂണിലോ തുടങ്ങാനിരിക്കുന്ന അപ്രന്റീസ്ഷിപ്പ് പ്രോഗ്രാമിനാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ റെസ്യൂമിയോടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും, കവര്‍ ലെറ്ററും നല്‍കേണ്ടതുണ്ട്. എന്തുകൊണ്ടാണ് പ്രോഗ്രാമിന് ചേരുന്നതെന്ന് കവര്‍ ലെറ്ററില്‍ വ്യക്തമാക്കേണ്ടതുണ്ട്.

ഗൂഗിളിന് കീഴില്‍ ഹൈദരാബാദ്, ബെംഗലുരു, ഗുര്‍ഗ്വാന്‍, മുംബൈ എന്നിവിടങ്ങളിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബി.എ പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവും വേണം. ജിമെയ്ല്‍, ക്രോം, ഡോക്‌സ്, ഷീറ്റ്‌സ് തുടങ്ങിയ ഗൂഗിള്‍ സേവനങ്ങളില്‍ പ്രാവീണ്യമുണ്ടായിരിക്കണം.

കസ്റ്റമര്‍ സര്‍വ്വീസ്, ഹോസ്പിറ്റാലിറ്റി, ടൂറിസം, ഇവന്റ്, മീഡിയ എന്നിവയില്‍ പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് പ്രത്യേക പരിഗണന ഉണ്ടായിരിക്കുന്നതാണ്. മാത്രമല്ല ഒന്നില്‍ കൂടുതല്‍ പ്രാദേശിക ഭാഷകളില്‍ പ്രാവീണ്യമുള്ളവരെയും, പ്രോബ്ലം സോള്‍വിങ്, ക്രിട്ടിക്കല്‍ തിങ്കിങ് എന്നിവയില്‍ മികവ് പുലര്‍ത്തുന്നവര്‍ക്കും തെരഞ്ഞെടുപ്പില്‍ മുന്‍ഗണന ലഭിക്കുന്നതാണ്.

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഡിസംബര്‍ 15 വരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഗൂഗിളിന്റെ ഔദ്യോഗിക അറിയിപ്പ് പൂര്‍ണമായും വായിച്ച് മനസിലാക്കിയതിന് ശേഷം മാത്രമേ അപേക്ഷ സമര്‍പ്പിക്കാന്‍ പാടുള്ളൂ.
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.google.com/about/careers/applications/jobs/results/108840511982183110-digital-marketing-apprenticeship-march-or-june-2024-start

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക