01
Nov 2023
Fri
01 Nov 2023 Fri

ദുബായ്: ഗുരുവായൂർ നിയോജക മണ്ഡലത്തിലെ പ്രവാസികളുടെ കൂട്ടായ്മയായ ഗ്രാന്മ ദുബായിൽ ഗ്രാമോത്സവം സംഘടിപ്പിക്കുന്നു. ഗ്രാമോത്സവത്തിൻ്റെ 1,2 സീസണുകളിലെ വിജത്തിന് ശേഷം ഗ്രാമോത്സവം സീസൺ 3 നവംബർ 12ന് ദുബായ് ഖിസൈസ് ക്രെസന്റ് ഇഗ്ലീഷ് സ്കൂളിൽ നടക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പഞ്ചാരിമേളം പഞ്ചവാദ്യം ശിങ്കാരിമേളം തുടങ്ങി ഒപ്പന, തിരുവാതിരക്കളി, കോൽക്കളി, ദഫ്മുട്ട്, ക്ലാസ്സിക്കൽ നൃത്തം, തുടങ്ങിയ തനതു കേരള കലകൾ, തട്ടുകട, ഉപ്പിലിട്ടത്, കപ്പലണ്ടി, പായസം, അലുവ തുടങ്ങി ചെറുകിട കച്ചവടങ്ങളുടെ രുചിയൂറും ഉത്സവകാഴ്ചകൾ ഗ്രാമോത്സവത്തിൽ ഉണ്ടാവും. കൂടാതെ കാവടി, പുലിക്കളി, മയിലാട്ടം, കരകാട്ടം, മുത്തുക്കുട എന്നിവയുടെ അകമ്പടിയോടെ വർണ്ണാഭമായ ഘോഷയാത്രയും വേറിട്ടതാവും.

മുൻ സംസ്ഥാന പ്രവാസിക്ഷേമനിധി അധ്യക്ഷനും സംവിധായകനും ഗുരുവായൂരിൻ്റെ മുൻ എം എൽ എ യുമായ പി ടി കുഞ്ഞിമുഹമ്മദ് ഉത്ഘാടനം ചെയ്യും. സംവിധായകൻ മധുപാൽ മുഖ്യതിഥിയായി പങ്കെടുക്കും. പിന്നണി ഗായിക ദുർഗ്ഗ വിശ്വനാഥ്, റോക്സ്റ്റാർ ഡാബ്സി, രഞ്ജു ചാലക്കുടി, എസ് ബാൻഡ് ഫ്യൂഷൻ, ഇശൽ ദുബായ്, മടിക്കൈ ടീം എന്നിവർ നയിക്കുന്ന ദൃശ്യവിസ്മയ സംഗീത വിരുന്നും ഉണ്ടായിരിക്കുമെന്ന് ഗ്രാന്മ ഭാരവാഹികൾ അറിയിച്ചു.