01
Nov 2023
Mon
01 Nov 2023 Mon

പെട്ടെന്ന് കുട്ടിയുണ്ടായത് ഇഷ്ടമായില്ല; മകന്റെ കുഞ്ഞിനെ ശ്വാസംമുട്ടിച്ചുകൊന്ന് മുത്തശ്ശി; അറസ്റ്റ്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബംഗളൂരു: മകന് പെട്ടെന്ന് കുട്ടിയുണ്ടായതില്‍ പ്രതിഷേധിച്ച് ഒമ്പത് മാസം പ്രായമായ കൊച്ചുമകനെ ശ്വാസംമുട്ടിച്ചുകൊന്ന് മുത്തശ്ശി. കര്‍ണാടക ഗദഗിലാണ് സമൂഹ മനസാക്ഷിയെ ഞെട്ടിച്ച സംഭവമുണ്ടായത്. ഗദഗ് ഗജേന്ദ്രഗാഡ് പുര്‍ത്തഗേരി സ്വദേശി കലാകേശ്, നാഗരത്‌ന ദമ്പതിമാരുടെ മകന്‍ അദ്വിനെ ആണ് കലാകേശിന്റെ അമ്മ സരോജ ഗൂളി കൊലപ്പെടുത്തിയത്. മകന്റെ പരാതിയില്‍ ഇവരെ പൊലീസ് അറസ്റ്റുചെയ്തു.

ബുധനാഴ്ച വീടിനു പുറത്തുപോയ നാഗരത്‌ന തിരിച്ചെത്തിയപ്പോഴാണ് കുഞ്ഞിനെ കാണാതായ വിവരം അറിയുന്നത്. സംഭവത്തില്‍ മുത്തശ്ശി സരോജയെ സംശയംതോന്നിയ കലാകേശിന്റെ ഭാര്യ നാഗരത്‌ന പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ വെള്ളിയാഴ്ച രാത്രി കൃഷിയിടത്തിനുസമീപത്തെ മാവിന്‍ചുവട്ടില്‍ കുഴിച്ചുമൂടിയനിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ചോദ്യംചെയ്യലില്‍ മുത്തശ്ശി കുറ്റം സമ്മതിച്ചു.

2021ലാണ് കലാകേശും നാഗരത്‌നയും വിവാഹിതരായത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇവര്‍ക്ക് ആണ്‍കുഞ്ഞ് ജനിച്ചു. എന്നാല്‍ വിവാഹം കഴിഞ്ഞ് അധികംവൈകാതെ മകന് കുഞ്ഞുണ്ടായത് ഇഷ്ടമാകാത്തതിനാല്‍ സരോജ കുഞ്ഞിനെ കൊല്ലുകയായിരുന്നുവെന്നും നാഗരത്‌ന പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

പ്രസവത്തിനുശേഷം അഞ്ചുമാസം കഴിഞ്ഞാണ് സ്വന്തം വീട്ടില്‍നിന്ന് നാഗരത്‌ന കുഞ്ഞിനൊപ്പം ഭര്‍ത്താവിന്റെ വീട്ടിലെത്തിയത്. കുഞ്ഞ് ജനിച്ചതില്‍ സരോജ നാഗരത്‌നയോട് അനിഷ്ടം പ്രകടിപ്പിച്ചിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

Grandmother arrested for strangling her son’s baby and burying it. The tragic incident took place in Gajendragarh, Karnataka.