22
Apr 2025
Mon
22 Apr 2025 Mon
Kozhikkode groom attacked

കോഴിക്കോട്: കോഴിക്കോട് പുതിയങ്ങാടിയില്‍ പ്രതിശ്രുത വരനും വധുവിനും നേരേ ആക്രമണം. (Groom attacked for making sexually suggestive gestures to fiancée ) സംഭവത്തില്‍ പ്രതി കുണ്ടുപറമ്പ് സ്വദേശി നിഖില്‍ എസ് നായര്‍ അറസ്റ്റില്‍. എലത്തൂര്‍ പോലീസാണ് പ്രതിയെ പിടികൂടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രതിശ്രുത വധുവിനോട് ലൈംഗിക ചുവയോടെ ആംഗ്യം കാണിച്ചത് പ്രതിശ്രുത വരന്‍ ചോദ്യം ചെയ്തതാണ് അക്രമത്തില്‍ കലാശിച്ചത്.

ഇന്നലെ വൈകിട്ടാണ് സംഭവം ഉണ്ടായത്. പുതിയങ്ങാടി പെട്രോള്‍ പമ്പില്‍ ബൈക്കില്‍ ഇന്ധനം നിറക്കാന്‍ എത്തിയതായിരുന്നു യുവതിയും യുവാവും. ഇതിനിടയില്‍ പിന്നിലിരുന്ന യുവതിയോട് ലൈംഗിക ചുവയോടെ ആംഗ്യം കാണിക്കുകയായിരുന്നു. ഇത് പ്രതിശ്രുത വരന്‍ ചോദ്യം ചെയ്തതോടെയാണ് കയ്യാങ്കളിയിലേക്ക് നീങ്ങിയത്.

പിന്നാലെ കയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് ക്രൂരമായി പ്രതിശ്രുത വരനെയും വധുവിനെയും ആക്രമിക്കുകയായിരുന്നു. പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് പ്രതിയെ പിടികൂടുകയുമായിരുന്നു. മുമ്പും സമാന കേസുകളില്‍ പെട്ടിട്ടുള്ള നിഖില്‍ കാപ്പ ചുമത്തപ്പെട്ട് നിരീക്ഷണത്തില്‍ കഴിയുന്ന പ്രതികൂടിയാണ്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക