26
Jun 2024
Wed
26 Jun 2024 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലപ്പുറം: മലപ്പുറത്ത് വിവാഹത്തില്‍നിന്ന് പിന്മാറിയ വധുവിന്റെ വീടിനുനേരെ വരന്‍ വെടിയുതിര്‍ത്തു. മലപ്പുറം കോട്ടയ്ക്കല്‍ അരിച്ചോളില്‍ ഇന്നലെ രാത്രിയിലാണ് സംഭവം. എയര്‍ഗണ്‍ ഉപയോഗിച്ചാണ് വെടി വെച്ചത്. മൂന്ന് റൌണ്ട് വെടിയുതിര്‍ത്തു. വെടിവെയ്പ്പില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. വധു വിവാഹത്തില്‍നിന്ന് പിന്മാറിയതാണ് വരനെ പ്രകോപിപ്പിച്ചതെന്ന് പൊലിസ് പറഞ്ഞു. സംഭവത്തില്‍ അബുതാഹിര്‍ എന്നയാള്‍ കസ്റ്റഡിയിലായി. ഇയാളുമായുള്ള നിക്കാഹിന് ശേഷമാണ് വധു പിന്മാറിയത്. പ്രതിയെ കോട്ടയ്ക്കല്‍ പോലീസ് ചോദ്യംചെയ്തുവരികയാണ്.