കാസര്‍കോട്: കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യുക്കേഷന്‍ പ്രോഗ്രാമിലേക്ക് (ഐ.ടി.ഇ.പി) വിവിധ വിഷയങ്ങളില്‍ ഗസ്റ്റ് ഫാക്കല്‍റ്റി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കൊമേഴ്‌സ് (ഇഡ.ബ്ല്യു.എസ് 1, ഒ.ബി.സി 1, യു.ആര്‍ 1), എക്കണോമിക്‌സ് (യു.ആര്‍ 1, എസ്.ടി 1), ഇംഗ്ലീഷ് (എസ്.സി 1, ഒ.ബി.സി 1), ഹിന്ദി (യു.ആര്‍ 1), ഹിസ്റ്ററി (യു.ആര്‍ 1), മലയാളം (ഒ.ബി.സി 1), ഫിസിക്‌സ് (എസ്.സി 1), പൊളിറ്റിക്കല്‍ സയന്‍സ് (ഇ.ഡബ്ല്യു.എസ് 1), സുവോളജി (യു.ആര്‍ 1, ഒ.ബി.സി 1) എന്നിങ്ങനെയാണ് ഒഴിവുകള്‍.
|
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
ബന്ധപ്പെട്ട വിഷയങ്ങളില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം, 55 ശതമാനം മാര്‍ക്കോടെ ബി.എഡ്, ബന്ധപ്പെട്ട വിഷയങ്ങളിലോ എജ്യൂക്കേഷനിലോ പി.എച്ച്.ഡി/നെറ്റ് എന്നിവയാണ് അടിസ്ഥാന യോഗ്യതകള്‍. സംവരണ വിഭാഗങ്ങളില്‍ യോഗ്യതയുള്ളവരില്ലെങ്കില്‍ മറ്റ് വിഭാഗങ്ങളില്‍നിന്നും പരിഗണിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ ഉള്‍പ്പെടെ [email protected] എന്ന ഇമെയിലിലേക്ക് ഓഗസ്റ്റ് 28ന് മുന്‍പായി അപേക്ഷിക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.cukerala.ac.in സന്ദര്‍ശിക്കുക.
Applications are invited for the appointment of guest faculty in various subjects for the Integrated Teacher Education Program (ITEP) at the Central University of Kerala.


